കൊച്ചി സ്മാര്‍ട് സിറ്റിയില്‍ ജെംസ് മോഡേണ്‍ അക്കാഡമി സ്ഥാപിക്കാന്‍ കെഫ് ഇന്‍ഫ്രാ

കൊച്ചി സ്മാര്‍ട് സിറ്റിയില്‍ ജെംസ് മോഡേണ്‍ അക്കാഡമി സ്ഥാപിക്കാന്‍ കെഫ് ഇന്‍ഫ്രാ

കൊച്ചി: 1.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന കെട്ടിടം അഞ്ചര മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനുറച്ച് കെഫ് ഇന്‍ഫ്രാ കേരളത്തിലെത്തുന്നു. ജെംസ് എജൂക്കേഷനു കീഴില്‍ ജെംസ് മോഡേണ്‍ അക്കാഡമി സ്മാര്‍ട് സിറ്റിയില്‍ ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ജെംസ് സ്‌കൂളിന്റെ രൂപകല്‍പ്പനയും നിര്‍മാണവുമാണ് കെഫ് ഇന്‍ഫ്രാ ഏറ്റെടുത്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലുള്ള കെഫിന്റെ അത്യാധുനിക ഓഫ്‌സൈറ്റ് സൗകര്യങ്ങളുപയോഗിച്ച് അവിടെത്തന്നെയാണ് സ്‌കൂളിന്റെ 90 ശതമാനം ഘടകങ്ങളും നിര്‍മിക്കുക. ഇത് കൊച്ചിയിലെ സൈറ്റിലെത്തിച്ച് കൂട്ടിച്ചേര്‍ത്ത് 2017 ഏപ്രിലില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറും. ഭിത്തികളും ബീമുകളും ഗോവണികളും ബാത്ത്‌റൂം ഘടകങ്ങളും മെക്കാനിക്കല്‍ ഇലക്ടിക്കല്‍ പ്ലംബിംഗ് ഘടങ്ങളുമെല്ലാം ഇത്തരത്തില്‍ നിര്‍മിച്ച് സൈറ്റിലെത്തിച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുക. ഇടപാടുകാര്‍ക്ക് ഇതിലൂടെ നിര്‍മാണത്തിനു വേണ്ടിവരുന്ന സമയം പകുതിയാക്കി കുറയ്ക്കാനാകും. 2017 അക്കാഡമിക വര്‍ഷത്തില്‍തന്നെ സ്‌കൂളില്‍ അധ്യയനവും തുടങ്ങും.

കോഴിക്കോട് സ്വദേശിയും സാമൂഹ്യസംരംഭകനുമായ ഫൈസല്‍ ഇ കൊട്ടികൊള്ളോന്‍ നേതൃത്വം നല്‍കുന്ന, സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയായ കെഫ് ഹോള്‍ഡിംഗ്‌സിനു കീഴിലുള്ള കെഫ് ഇന്‍ഫ്ര ആശുപത്രികള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, വീടുകള്‍ തുടങ്ങിയവ നിര്‍മിക്കുന്ന ഇന്ത്യയിലെ ഏക സംയോജിത ഓഫ്‌സൈറ്റ് മാനുഫാക്ച്വറിംഗ് കമ്പനിയാണ്. സ്മാര്‍ട്‌സിറ്റി പദ്ധതിയുടെ പുരോഗമനാത്മക സ്വഭാവത്തിന് അനുഗുണമായ രീതിയിലാണ് കേരളത്തിലെ ആദ്യത്തെ ജെംസ് സ്‌കൂള്‍ നിര്‍മിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നതെന്ന് കെഫ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഫൈസല്‍ ഇ കൊട്ടികൊള്ളോന്‍ പറഞ്ഞു.

സമൂഹത്തിന്റെ ക്ഷേമത്തിന് അത്യന്താപേക്ഷിതമായ അടിസ്ഥാനസൗകര്യങ്ങളുടെ നിര്‍മാണത്തിനാണ് തങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുന്നതെന്നും കേരളത്തിലെ തങ്ങളുടെ പദ്ധതികളിലൂടെ ഈ സമീപനം വിജയപ്രദമാക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 120 വര്‍ഷം പഴക്കമുള്ള നടക്കാവ് ജിവിഎച്ച്എസ്എസ് 2013ല്‍ പൂര്‍ണമായും നവീകരിക്കുന്നതിനു നേതൃത്വം കൊടുത്തത് കെഇഎഫാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നു സ്‌കൂളുകളിലൊന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്ന നടക്കാവ് സ്‌കൂള്‍ കേരളത്തിനും ഇന്ത്യക്കും മാതൃകയായി മാറിയിരിക്കുകയാണ്. പരമ്പരാഗത നിര്‍മാണരീതികളെയെല്ലാം വെല്ലുവിളിച്ച് വ്യവസായത്തെ ഓട്ടോമേറ്റഡ് പ്ലാറ്റ്‌ഫോമില്‍ കാര്യക്ഷമമാക്കുകയാണ് കെഫ് ഇന്‍ഫ്ര ചെയ്യുന്നത്.
ജെംസ് സ്‌കൂളിന്റെ സാങ്കേതികാധിഷ്ഠിത നിര്‍മാണം സ്മാര്‍ട് സിറ്റിയെ രാജ്യാന്തര നോളജ് ടൗണ്‍ഷിപ്പായി വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുമെന്ന് സ്മാര്‍ട് സിറ്റി സിഇഒ ഡോ. ബാജു ജോര്‍ജ് പറഞ്ഞു. കെഇഎഫ് ഇന്‍ഫ്രയെ ഈ പദ്ധതിയുടെ പങ്കാളികളാക്കിയതിലൂടെ വിദ്യാഭ്യാസമേഖലയില്‍ പുരോഗമനപരമായ സമീപനമാണ് ജെംസ് എജ്യൂക്കേഷന്‍ കൈക്കൊണ്ടിരിക്കുന്നത്. അടിസ്ഥാനസൗകര്യവികസന പദ്ധതികളില്‍ വന്‍തോതില്‍ ഓഫ്‌സൈറ്റ് നിര്‍മാണ സാങ്കേതികവിദ്യ സ്വീകരിക്കുന്നപക്ഷം പദ്ധതികളുടെ പൂര്‍ത്തീകരണത്തിനെടുക്കുന്ന സമയം കുറയ്ക്കാനാകുകയും അത് വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ സാന്നിധ്യത്തില്‍ 2016 ഡിസംബര്‍ 19നാണ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ കെഫ് ഇന്‍ഫ്രാ വണ്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുറന്നത്. അയീൗ േഗഋഎ കിളൃമ
ആശുപത്രികള്‍, സ്‌കൂളുകള്‍, ഹോട്ടലുകള്‍, ഹോമുകള്‍ തുടങ്ങിയവയുടെ നിര്‍മാതാക്കളായ കെഫ് ഹോള്‍ഡിംഗ്‌സിന്റെ ഉപസ്ഥാപനമാണ് കെഫ് ഇന്‍ഫ്ര. ബാഗ്ലൂര്‍ ആസ്ഥാനമായി 2012ല്‍ സ്ഥാപിതമായ കെഫ് ഇന്‍ഫ്ര, റോബോട്ടിക്‌സും യന്ത്രവല്‍ക്കരണവും ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് ഇന്ത്യയുടെ അടിസ്ഥാന സൗകര്യമേഖലയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധരായ പുതുതലമുറ നിര്‍മാണ എന്‍ജിനീയറിംഗ് കമ്പനിയാണ്. ഫൈസല്‍ ഇ. കൊട്ടികൊള്ളോന്‍ സ്ഥാപിച്ച കെഫ് ഇന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ 4.0 യുടെ മുന്‍നിരക്കാരാണെന്നു മാത്രമല്ല ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെ വേഗതയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്. രൂപകല്‍പന, എന്‍ജിനീയറിംഗ്, നിര്‍മാണം, കൂട്ടിയോജിപ്പിക്കല്‍, പ്രൊജക്ട് മാനേജ്‌മെന്റ് സൊല്യൂഷന്‍സ് തുടങ്ങിയവയെ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് കൃഷ്ണഗിരിയിലെ ഓഫ്‌സൈറ്റ് മാനുഫാക്ച്വറിംഗിനു മാത്രമുള്ള 42 ഏക്കര്‍ വരുന്ന ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കായ കെഫ് ഇന്‍ഫ്ര വണ്ണില്‍ ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ സമന്വിത ഓഫ്‌സൈറ്റ് നിര്‍മാണ സൗകര്യമായ കെഫ് ഇന്‍ഫ്രാ വണ്‍ ആഗോളതലത്തില്‍ ഇത്തരത്തിലുള്ള ഏക സംവിധാനവുമാണ്.

Comments

comments

Categories: Branding