സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍

അഹമ്മദാബാദ്: സ്റ്റാര്‍ട്ടപ്പ് ഫണ്ടുകളെ ഇന്ത്യാഗവണ്‍മെന്റ് പ്രാരംഭഘട്ട ഫണ്ടുകളെന്നും വളര്‍ച്ചാഘട്ട ഫണ്ടുകളെന്നും തരംതിരിക്കുമെന്ന് സീനിയര്‍ കേന്ദ്രസര്‍ക്കാരിലെ ഉന്നതഉദ്യോഗസ്ഥന്‍ അറിയിച്ചു. തൊഴില്‍ നിയമങ്ങളില്‍ നിന്നും സംസ്ഥാനങ്ങളിലെ പ്രാദേശിക നിയമങ്ങളില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകളെ ഒഴിവാക്കുന്നതിനെ കുറിച്ചും ഗവണ്‍മെന്റ് ആലോചിക്കും.
‘പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാര്‍ട്ടപ്പുകളോട് അനുകൂലമായ നിലപാടുകള്‍ ഉള്ള ആളാണ്. അതിനാല്‍ തന്നെ സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തിന് അനുയോജ്യമായ നിലപാട് കേന്ദ്ര ഗവണ്‍മെന്റ് കൈകൊളളുമെന്ന് പ്രതീക്ഷിക്കാം’ ഡിഐപിപി സെക്രട്ടറി രമേഷ് അഭിഷേക് പറഞ്ഞു.
നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെ പ്രാദേശിക നിയമങ്ങള്‍ ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. പ്രാരംഭ ഘട്ടത്തില്‍ പ്രാദേശിക ഗവണ്‍മെന്റും സംരംഭങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ വര്‍ഷം ടാക്‌സി അഗ്രഗേറ്റേഴ്‌സായ ഒല, യുബര്‍ എന്നിവയ്ക്ക് പല സംസ്ഥാനങ്ങളിലെയും പ്രാദേശിക നിയമങ്ങള്‍ കാരണം തടസ്സങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
ടാക്‌സി മേഖലയില്‍ വ്യക്തമായ നിയമങ്ങളുടെ അഭാവത്തില്‍ ടാക്‌സി അഗ്രഗേറ്റേഴ്‌സിന് കേന്ദ്ര സംസ്ഥാന അധികൃതരില്‍ നിന്നും പ്രാദേശിക ടാക്‌സി ഡ്രൈവറുമാരില്‍ ഓട്ടോറിക്ഷാ യൂണിയനുകളില്‍ നിന്നും പലപ്പോഴും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ടാക്‌സി മേഖലയില്‍ പരിഷ്‌കരിച്ച നിയമങ്ങള്‍ കേന്ദ്രഗവണ്‍മെന്റ് നടപ്പിലാക്കി.

Comments

comments

Categories: Entrepreneurship