സയിറ മാപ്പ് പറയാനുണ്ടായ സാഹചര്യം എനിക്ക് ഊഹിക്കാം: അമീര്‍ ഖാന്‍

സയിറ മാപ്പ് പറയാനുണ്ടായ സാഹചര്യം എനിക്ക് ഊഹിക്കാം: അമീര്‍ ഖാന്‍

 

ന്യൂഡല്‍ഹി: ദംഗല്‍ സിനിമയില്‍ പ്രധാന വേഷത്തിലഭിനയിച്ച സയിറ വസീമുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തില്‍ സയിറയെ പിന്തുണച്ച് നടന്‍ അമീര്‍ ഖാനും അനുപം ഖേറും രംഗത്ത്.
ഇപ്പോള്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ബോളിവുഡ് ചിത്രമാണു അമീര്‍ഖാന്‍ നായകനായ ദംഗല്‍. ഇതില്‍ ഗീത പൊഗാഡ് എന്ന ഗുസ്തിക്കാരിയുടെ വേഷമാണ് സയിറ വസീം ചെയ്തത്. ഈ വേഷം സിനിമയിലെ പ്രധാന വേഷം കൂടിയാണ്. ചിത്രം ഹിറ്റായതോടെ ചിത്രത്തിലെ പ്രധാന വേഷം ചെയ്ത സയിറയും ശ്രദ്ധിക്കപ്പെട്ടു. ഇതേ തുടര്‍ന്നു കഴിഞ്ഞ ദിവസം സയിറ, സ്വദേശമായ ജമ്മു കശ്മീരിലെ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇതു വന്‍ വിവാദത്തിലകപ്പെടുകയും ചെയ്തു.
കശ്മീരില്‍ ഹിസ്ബുള്‍ മുജാഹ്ദ്ദീന്‍ കമാന്‍ഡര്‍ ബര്‍ഹന്‍ വാനി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുര്‍ന്നു കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ പൊലീസും പ്രദേശവാസികളും തമ്മില്‍ പോരാട്ടം നടന്നിരുന്നു. നിരവധി പേരാണു സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഇതു മെഹബൂബയുടെ ജനപ്രിയതയ്ക്കു കോട്ടം വരുത്തിയ സംഭവമായിരുന്നു. ജനങ്ങളെ കൊന്നൊടുക്കുന്ന ഭരണാധികാരിയെയല്ല, പകരം മനുഷ്യസ്‌നേഹികളെയാണു സന്ദര്‍ശിക്കേണ്ടതെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഈ പശ്ചാത്തലത്തിലാണു സയിറ ക്ഷമാപണം നടത്തി കൊണ്ട് ട്വിറ്ററിലും ഫേസ്ബുക്കിലും കുറിപ്പിട്ടത്. ഇതാണു സയിറയ്ക്കു പിന്തുണയുമായി രംഗത്തുവരാന്‍ അമീര്‍ഖാനെ പ്രേരിപ്പിച്ചത്. സയിറ, നിങ്ങള്‍ ഇന്ത്യയിലുള്ള കുട്ടികള്‍ക്കു മാത്രമല്ല, ലോകത്തിലെ തന്നെ കുട്ടികളുടെയും എന്റേയും മാതൃകയാണ്, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് അമീര്‍ ഖാന്‍ ട്വിറ്ററിലും ഫേസ്ബുക്കിലും കുറിച്ചത്.

Comments

comments

Categories: Movies, Trending