ലോക സമ്പത്തിന്റെ പകുതിയോളം എട്ട് അതിസമ്പന്നരുടെ കൈകളില്‍

ലോക സമ്പത്തിന്റെ പകുതിയോളം എട്ട് അതിസമ്പന്നരുടെ കൈകളില്‍

 

ന്യൂഡെല്‍ഹി: ലോകത്തിലെ മൊത്തം ജനസംഖ്യയില്‍ പകുതിയോളം പേരുടെ കൈയിലുള്ള അത്രയും സമ്പത്ത് എട്ട് കോടീശ്വരന്മാരുടെ കൈയിലുണ്ടെന്ന് ഓക്‌സ്ഫാം പുറത്തുവിട്ട റിപ്പോര്‍ട്ട്. ഫോബ്‌സ് പട്ടിക ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആസ്തിയുള്ള വരെന്ന് വ്യക്തമാക്കിയ ആറ് ബില്യനെയര്‍മാര്‍ ഉള്‍പ്പെടുന്ന പട്ടികയാണ് ഓക്‌സ്ഫാമും പുറത്തുവിട്ടത്. മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ബെര്‍ക്ക്‌ഷേര്‍ ഹതാവെ ചെയര്‍മാനും സിഇഒയുമായ വാരന്‍ ബഫറ്റ്, ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ്, ഒറാക്ക്ള്‍ സ്ഥാപകന്‍ ലാറി എല്ലിസണ്‍, മുന്‍ ന്യൂയോര്‍ക്ക് മേയര്‍ മിഷേല്‍ ബ്ലൂംബെര്‍ഗ്, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ്, മെക്‌സിക്കന്‍ ടൈക്കൂണ്‍ കാര്‍ലോസ് സ്ലിം, അമാന്‍സിയോ ഒര്‍ടേഗ എന്നീ എട്ട് കോടിപതികളുടെ കൈയല്‍ മൊത്തം 426 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ഏകദേശം ലോക സമ്പത്തിന്റെ പകുതിയോളം വരും.

ഉയര്‍ന്നുവരുന്ന സാമ്പത്തിക അസമത്വം വരച്ചുകാട്ടുന്നതിന് അനുയോജ്യമായ സ്ഥിതിവിവരക്കണക്കുകളാണ് ഓക്‌സഫാമിന്റേത്. 2016ല്‍ ലോകത്തിലെ 1 ശതമാനം കോടീശ്വരന്മാര്‍ പ്രപഞ്ചത്തിലെ മൊത്തം സമ്പത്തിന്റെ പകുതി സമ്പത്തിനെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് ഓക്‌സ്ഫാം വ്യക്തമാക്കിയിരുന്നു. ഫോബ്‌സ് പട്ടികയിലെ 89 ശതമാനം ബില്യനേയര്‍മാരുടെ കൈയിലായി 6.5 ട്രില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോബ്‌സിന്റെ ഗ്ലോബല്‍ ബില്യനെയര്‍ റാങ്കിംഗും ക്രെഡിറ്റ് സൂസിയുടെ ആസ്തി സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളും ഉപയോഗിച്ചാണ് ഓക്‌സ്ഫാം റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

വെല്‍ത്ത് ഡാറ്റ അനുസരിച്ച് ആഗോളതലത്തില്‍ തന്നെ പിന്നിലുള്ള 80 ശതമാനം പൗരന്മാരും ആഫ്രിക്കയിലും ഇന്ത്യയിലുമായാണ് സ്ഥിതി ചെയ്യുന്നത്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള സ്ത്രികള്‍ക്ക് കുറഞ്ഞ സമ്പത്ത് മാത്രമെ ഉള്ളൂവെന്നും ഓക്‌സ്ഫാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉയര്‍ന്ന സമ്പത്തുള്ള ജനങ്ങളുടെ സമ്പത്ത് കൂടികൊണ്ടിരിക്കും എന്ന ട്രെന്‍ഡ് അടയാളപ്പെടുത്തുന്ന റിപ്പോര്‍ട്ടാണിതെന്ന് ഓക്‌സ്ഫാം പോളിസി ആന്‍ഡ് റിസര്‍ച്ച് ഡയറക്റ്റര്‍ ഗാവെയ്ന്‍ ക്രിപ്‌കെ പറഞ്ഞു. മൊത്തം കടബാധ്യതയും ഒഴിവാക്കി നോക്കിയാല്‍ അതിസമ്പന്നന്മാരായ 56 വ്യക്തികളുടെ സമ്പത്ത് ലോകജനസംഖ്യയുടെ താഴെത്തട്ടിലുള്ള 50 ശതമാനത്തിന്റേതിനു സമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Slider, Top Stories