ലോഹ, ഖനന മേഖലകളില്‍ മികച്ച നേട്ടം പ്രതീക്ഷിക്കുന്നു: റിലയന്‍സ് സെക്യൂരിറ്റീസ്

ലോഹ, ഖനന മേഖലകളില്‍ മികച്ച  നേട്ടം പ്രതീക്ഷിക്കുന്നു: റിലയന്‍സ് സെക്യൂരിറ്റീസ്

 

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ലോഹ, ഖനന മേഖലകളില്‍ നിന്ന് മികച്ച ലാഭം പ്രതീക്ഷിക്കുന്നതായി റിലയന്‍സ് സെക്യൂരിറ്റീസ്. ഇരുമ്പ്, ഇരുമ്പ് ഇതര കമ്പനികള്‍ക്കും നല്ല നേട്ടമായിരിക്കും ഉണ്ടാവുകയെന്നും അവര്‍ നിരീക്ഷിച്ചു.
അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന കഴിഞ്ഞ പാദങ്ങളില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്നതിലേക്ക് ഇരുമ്പ് കമ്പനികളെ നയിച്ചു. എന്നാല്‍, വര്‍ഷാടിസ്ഥാനത്തില്‍ ഈ കമ്പനികള്‍ മികച്ച ലാഭം നേടും- റിലയന്‍സ് സെക്യൂരിറ്റീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ലാഭം പ്രതീക്ഷിക്കുന്ന കമ്പനികളുടെ കൂട്ടത്തില്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍, സെയില്‍ എന്നിവയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോക്കിംഗ് കോള്‍ അടക്കം സ്റ്റീല്‍ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ വര്‍ധനവുണ്ടായതിനാല്‍ സ്റ്റീല്‍ കമ്പനികളുടെ ലാഭത്തില്‍ ഇടിവുണ്ടായേക്കും-റിപ്പോര്‍ട്ട് നിരീക്ഷിച്ചു. എന്നാല്‍, ഇരുമ്പ് ഇതര കമ്പനികള്‍ വാര്‍ഷികാടിസ്ഥാനത്തിലും പാദാടിസ്ഥാനത്തിലും താരതമ്യേന മികവുറ്റ പ്രകടനം പുറത്തെടുക്കും. ഹിന്ദുസ്ഥാന്‍ സിങ്ക്, നാല്‍കോ എന്നിവയാണ് ഈ വിഭാഗത്തില്‍ മുന്‍നിരയിലെത്തുന്ന കമ്പനികളെന്നും റിലയന്‍സ് സെക്യൂരിറ്റീസ് വിലയിരുത്തി.

Comments

comments

Categories: Branding