എടിഎമ്മില്‍ നിന്ന് ഒരു ദിവസം 10,000 പിന്‍വലിക്കാം

എടിഎമ്മില്‍ നിന്ന് ഒരു ദിവസം 10,000 പിന്‍വലിക്കാം

 

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്. ഒരു ദിവസം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 4500 രൂപയില്‍ നിന്ന് 10,000 ആയാണ് ഉയര്‍ത്തിയത്. നോട്ട് അസാധുവാക്കലിനു മുമ്പുള്ള പരിധിയാണിത്. എന്നാല്‍ ഒരാഴ്ച പിന്‍വലിക്കാവുന്ന തുക 24,000 എന്നതില്‍ നിന്ന് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
കറന്റ് എക്കൗണ്ടുകളില്‍ നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന തുക 50,000ല്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളും പ്രതിസന്ധികളും നീക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട കാലപരിധിക്കു ശേഷവും വിവിധ നിയന്ത്രണങ്ങളില്‍ മാറ്റം വരാതിരുന്നത് വ്യാപക പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. പുതിയ നോട്ടുകള്‍ കൂടുതലായി എത്തിയതോടെ എടിഎമ്മുകളിലെ നോട്ട് ദൗര്‍ലഭ്യം കുറഞ്ഞതോടെയാണ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നത്.

Comments

comments

Categories: Slider, Top Stories