സൗജന്യ എടിഎം ഇടപാടുകള്‍ മൂന്നുതവണയാക്കണമെന്ന് ബാങ്കുകളുടെ നിര്‍ദേശം

സൗജന്യ എടിഎം ഇടപാടുകള്‍ മൂന്നുതവണയാക്കണമെന്ന് ബാങ്കുകളുടെ നിര്‍ദേശം

 

മുംബൈ: സൗജന്യ എടിഎം ഇടപാടുകള്‍ മാസത്തില്‍ മൂന്നു തവണയായി കുറയ്ക്കണമെന്ന് ബാങ്കുകളുടെ നിര്‍ദേശം. ബജറ്റ് ചര്‍ച്ചകളുടെ ഭാഗമായാണ് ബാങ്കുകള്‍ ഇത്തരത്തിലൊരു നിര്‍ദേശം കേന്ദ്രസര്‍ക്കാരിനു മുന്നിലെത്തിച്ചത്. അപ്രതീക്ഷിത നോട്ട് അസാധുവാക്കല്‍ നയവും തുടര്‍ന്നുണ്ടായിട്ടുള്ള നിയന്ത്രണ നടപടികളും കാരണം ബുദ്ധിമുട്ടിലായിരിക്കുന്ന ജനങ്ങളെ ആശങ്കയിലാക്കികൊണ്ടാണ് ബാങ്കുകളുടെ പുതിയ നിര്‍ദേശം. ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സാഹായിക്കുമെന്നാണ് ബാങ്കുകള്‍ പറയുന്നത്.
മുന്‍ സാഹചര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് സൗജന്യ ഇടപാടുകളെക്കുറിച്ച് തീരുമാനമെടുത്തത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. സൗജന്യ എടിഎം ഇടപാട് മൂന്നു തവണയായി കുറച്ചാല്‍ ജനങ്ങള്‍ ഡിജിറ്റലാകുന്നതിന് നിര്‍ബന്ധിതരാകുമെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു.നിലവില്‍ അഞ്ച് തവണയാണ് സൗജന്യ എടിഎം സേവനം ഉള്ളത്.

Comments

comments

Categories: Slider, Top Stories