ബജാജിന്റെ എല്ലാ വാഹനങ്ങളും ബിഎസ് 6 പാലിക്കും

ബജാജിന്റെ എല്ലാ വാഹനങ്ങളും ബിഎസ് 6 പാലിക്കും

മുംബൈ: രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ബജാജ് തങ്ങളുടെ വാഹന ശ്രേണിയിലെ എല്ലാ മോഡലുകളും പുതിയ മലിനീകരണ മാനദണ്ഡമായ ഭാരത് സ്റ്റേജ് ആറ് (ബിഎസ്6) പാലിക്കുന്നതാക്കി. കമ്പനിയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള സിടി100 മുതല്‍ ഈയടുത്ത് പുറത്തിറക്കിയ ഡൊമിനര്‍ 400 വരെയുള്ള മോഡലുകള്‍ പുതിയ മലിനീകരണ മാനദണ്ഡം പാലിച്ചാണ് ഇനി മുതല്‍ വില്‍പ്പനയ്‌ക്കെത്തുക. മുച്ചക്ര വാഹനം, ക്വാഡ്രി സൈക്കിള്‍ എന്നിവയും ബിഎസ് ആറ് നിലവാരത്തിലാക്കിയിട്ടുണ്ട്. ഈ സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളാണ് ബജാജ്. കൂടുതല്‍ കമ്പനികള്‍ ബജാജിന്റെ പാത പിന്തുടരുമെന്നാണ് വിലയിരുത്തലുകള്‍.
മലിനീകരണം വന്‍തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് കുറയ്ക്കുന്നതിന് സര്‍ക്കാര്‍ കര്‍ശന നിപാടിലേക്കെത്തിയത്. വന്‍നിര നഗരങ്ങളിലും ചില ചെറുകിട നഗരങ്ങളിലും പുതിയ വാഹന മലിനീകരണ മാനദണ്ഡം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍, ബജാജ്, തങ്ങള്‍ നിര്‍മിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും പുതിയ മാനദണ്ഡം പാലിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടാക്കിയെടുക്കാനാണ് ശ്രമിക്കുന്നത്.

Comments

comments

Categories: Auto
Tags: Bajaj, BS 6, polution