ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ജോര്‍ജ് ബിന്‍ഹാമിന്റെ ചിത്രം സ്ഥാപിക്കാനുള്ള നീക്കം വിവാദത്തില്‍

ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍  ജോര്‍ജ് ബിന്‍ഹാമിന്റെ ചിത്രം സ്ഥാപിക്കാനുള്ള നീക്കം വിവാദത്തില്‍

 

വാഷിംഗ്ടണ്‍: യുഎസിന്റെ 45മത്തെ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ചിത്രത്തിന്റെ പേരില്‍ വിവാദത്തിലാകാനുള്ള എല്ലാ സാധ്യതയും വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഈ മാസം 20ന് വാഷിംഗ്ടണിലെ കാപ്പിറ്റോള്‍ ബില്‍ഡിംഗില്‍ വച്ച് ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്‌സാണ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. തുടര്‍ന്ന് കാപ്പിറ്റോള്‍ ബില്‍ഡിംഗിലെ പടിഞ്ഞാറന്‍ ഭാഗത്തുള്ള മട്ടുപ്പാവില്‍ വിരുന്ന് സത്കാരം നടക്കുന്നുണ്ട്. ഈ സത്കാരം നടക്കുന്ന ഹാളില്‍ സ്ഥാപിക്കാന്‍ ഉദ്ധേശിച്ചിരിക്കുന്നത് മിസൗറി കലാകാരനായിരുന്ന ജോര്‍ജ് കാലേബ് ബിന്‍ഹാം 1854-55 കാലഘട്ടത്തില്‍ വരച്ച The Verdict of the People എന്ന ചിത്രമാണ്. ഈ തീരുമാനമാണു വിവാദച്ചുഴിയില്‍ അകപ്പെട്ടിരിക്കുന്നത്.
1985-ല്‍ റൊണാള്‍ഡ് റീഗന്‍ രണ്ടാമതും യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത കാലം മുതല്‍ യുഎസ് പ്രസിഡന്റുമാര്‍ പിന്തുടരുന്ന ഒരു കീഴ്‌വഴക്കമാണു സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം വിരുന്ന് സത്കാരം നടക്കുന്ന ഹാളില്‍ വലിയ ചിത്രം സ്ഥാപിക്കുക എന്നത്.
ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷമുള്ള വിരുന്ന് സത്കാരം നടക്കുന്ന ഹാളില്‍ പ്രതിഷ്ഠിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത് ജോര്‍ജ് ബിന്‍ഹാമിന്റെ The Verdict of the People എന്ന ചിത്രമാണ്. 46, 65 ഇഞ്ച് വലുപ്പമുള്ളതാണു ചിത്രം. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം 2,000 പേരുടെ ഒപ്പ് ശേഖരിച്ചു കഴിഞ്ഞു. മിസൗറി സെനറ്റര്‍ റോയ് ബ്ലന്‍ഡിന്റെ നേതൃത്വത്തിലാണ് ഒപ്പ് ശേഖരണം നടക്കുന്നത്.
മൂന്ന് കാന്‍വാസുകളിലായി വരച്ച സീരീസ് ചിത്രങ്ങളാണ് The Verdict of the People. ഇതിന്റെ ആശയം ജനാധിപത്യ സ്വയംഭരണമാണ്. മിസൗറി നഗരത്തിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദിക്കുന്നവരുടെയും വിലപിക്കുന്നവരുടെയും ചിത്രവുമുണ്ട് ഈ കാന്‍വാസില്‍. 2001ല്‍ ഈ മൂന്ന് കാന്‍വാസുകളും സെന്റ് ലൂയിസ് മ്യൂസിയം ഓഫ് ആര്‍ട്ട് സ്വന്തമാക്കി.

Comments

comments

Categories: World