ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നും ഡമോക്രാറ്റുകള്‍ വിട്ടു നില്‍ക്കും

ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നും  ഡമോക്രാറ്റുകള്‍ വിട്ടു നില്‍ക്കും

 

വാഷിംഗ്ടണ്‍: യുഎസ് കോണ്‍ഗ്രസിലെ ഡമോക്രാറ്റിക് അംഗങ്ങള്‍ ട്രംപ്, പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി സിഎന്‍എന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 20-ാം തീയതി വെള്ളിയാഴ്ചയാണ് ട്രംപ് അമേരിക്കയുടെ 45ാം പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്.
2016 നവംബറില്‍ നടന്ന യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായെന്ന ആരോപണവും, പൗരാവകാശത്തിനു വേണ്ടി പോരാടുന്ന നേതാവ് ജോണ്‍ ലൂയിസിനു നേരേ ശനിയാഴ്ച ട്രംപ് നടത്തിയ രൂക്ഷ വിമര്‍ശനത്തിലും പ്രതിഷേധിച്ചാണു ഡമോക്രാറ്റുകള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇവരില്‍ ചിലര്‍ സത്യപ്രതിജ്ഞ നടക്കുന്ന ദിവസം വാഷിംഗ്ടണ്‍ ഡിസിയിലും ജില്ലാ ആസ്ഥാനകേന്ദ്രങ്ങളിലും പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: World