പാക്കിസ്ഥാന് താക്കീത്: സമാധാനാന്തരീക്ഷം തകര്‍ത്താല്‍ ശക്തി തെളിയിക്കും- കരസേന മേധാവി

പാക്കിസ്ഥാന് താക്കീത്:  സമാധാനാന്തരീക്ഷം തകര്‍ത്താല്‍ ശക്തി തെളിയിക്കും- കരസേന മേധാവി

 

ന്യൂഡെല്‍ഹി: അതിര്‍ത്തിയിലെ സമാധാനാന്തരീക്ഷം തകര്‍ത്താല്‍ ഇന്ത്യന്‍ സൈന്യം ശക്തി തെളിയിക്കുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കരസേനാ ദിനാചരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ജനറല്‍ ബിപിന്‍ റാവത്ത് പാകിസ്ഥാന് വീണ്ടും മുന്നറിയിപ്പ് നല്‍കിയത്. ഭാവി വെല്ലുവിളികള്‍ നേരിടുന്നതിന് മൂന്ന് സേനാ വിഭാഗങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയില്‍ ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ സമാധാനത്തിന് ഭംഗം വരുത്താനുള്ള ഏതൊരു ശ്രമവും ക്ഷമിക്കില്ല. അതിര്‍ത്തിയില്‍ സമാധാനം തുടരണമെന്ന തങ്ങളുടെ ആഗ്രഹത്തെ ബലഹീനതയായി കാണരുത്.

സൗഹൃദത്തിന്റെ ഹസ്തം നീട്ടുന്നതിനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ സമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ഞങ്ങള്‍ ശക്തി തെളിയിക്കുമെന്നും കരസേനാ മേധാവി മുന്നറിയിപ്പ് നല്‍കി. കരസേനയും നാവികസേനയും വ്യോമസേനയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇതായിരിക്കും വിജയത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.

നാവികസേന, വ്യോമസേന, തീര സംരക്ഷണ സേന തുടങ്ങിയവയ്‌ക്കെല്ലാം കരസേനയുടെ സഹായം എപ്പോഴുമുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതായും ജനറല്‍ പറഞ്ഞു.

Comments

comments

Categories: Slider, Top Stories