ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിക്കു വിളിപ്പിച്ചു

ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിക്കു വിളിപ്പിച്ചു

 

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിക്കു വിളിപ്പിച്ചു. കേരളത്തില്‍ ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ രൂപം കൊണ്ട പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ഉമ്മന്‍ ചാണ്ടിയുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ടെലിഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണു ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലത്തൊന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഡല്‍ഹി ചര്‍ച്ചയുടെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഡിസിസി പ്രസിഡന്റ് നിയമനത്തിലെ അതൃപ്തിയെ തുടര്‍ന്ന് ഏറെ നാളായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടിയുടെ സുപ്രധാന പരിപാടിയില്‍നിന്ന് ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പിലെ പ്രമുഖരും വിട്ടുനിന്നിരുന്നു. അതേസമയം കേരളത്തിലെ മറ്റ് പ്രധാന നേതാക്കളെല്ലാം അതില്‍ പങ്കെടുക്കുകയും ചെയ്തു.

Comments

comments

Categories: Politics

Related Articles