ഹോണ്ടയുടെ പരിഷ്‌കരിച്ച സി ബി യുണികോണ്‍ 160 മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍

ഹോണ്ടയുടെ പരിഷ്‌കരിച്ച സി ബി യുണികോണ്‍ 160 മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍

 

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സകൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പരിഷ്‌കരിച്ച സി ബി യുണികോണ്‍ 160 മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കി. ബിഎസ്-നാല് മാനദണ്ഡങ്ങള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ്‌സ് ഓണ്‍ സവിശേഷത എന്നിവയോടെ ഈ വിഭാഗത്തില്‍ പുറത്തിറക്കുന്ന ആദ്യത്തെ മോട്ടോര്‍ സൈക്കിളാണ് സി ബി യുണികോണ്‍ 160. മാറ്റ് മാര്‍വല്‍ ബ്ലുവിലുള്ള പുതിയ യുണികോണ്‍ 160 ന്റെ എക്‌സ് ഡെല്‍ഹി ഷോറും വില 73,552 രൂപയാണ്.

സി ബി യുണികോണ്‍ 160 ന് ശക്തി നല്‍കിയിരിക്കുന്നത് ഹോണ്ട ഇക്കോ സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള 162.71 സിസിയുടെ എയര്‍കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. സ്റ്റെല്‍, ഡിസൈന്‍ എന്നിവയോടൊപ്പെ ഉയര്‍ന്ന ഇന്ധനക്ഷമതയും നല്‍കുന്നതാണ് യുണികോണ്‍ 160. വലിയ വളവുകള്‍ പെട്ടെന്നെടുക്കുമ്പോള്‍ സ്ഥിരത ലഭ്യമാകുന്നതിന് മോണോ ഷോക്ക് സസ്‌പെന്‍ഷന്‍ സഹായിക്കുന്നു. പൂര്‍ണമായ ഡിജിറ്റല്‍ മീറ്റര്‍ ഡിസ്‌പ്ലേ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നയാള്‍ക്ക് കൃത്യമായ വിവരം നല്‍കുന്നു. അകലെ വച്ചുതന്നെ ലൈറ്റ് മിന്നുന്നതു കാണുവാന്‍ സാധിക്കുന്ന വിധത്തില്‍ എച്ച് ആകൃതിയിലാണ് പുറകിലത്തെ എല്‍ഇഡി ലാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ആകര്‍ഷകമായ അഞ്ചു നിറങ്ങളില്‍ സി ബി യുണികോണ്‍ 160 ലഭ്യമാണിപ്പോള്‍. ഇംപീരിയല്‍ റെഡ് മെറ്റആലിക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക്, പേള്‍ അമേസിംഗ് വൈറ്റ്, മാറ്റ് ആക്‌സിസ് േ്രക എന്നിവയോടൊപ്പം ഇപ്പോള്‍ മാറ്റ് മാര്‍വല്‍ ബ്ലാവും എത്തിയിരിക്കുന്നും. ഇവയില്‍ അംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക് എന്നിവയില്‍ പുതിയ ഗ്രാഫിക്‌സ് നല്‍കി ആകര്‍ഷകമാക്കിയിട്ടുണ്ട്.

‘ 150-160 സി സി മോട്ടോര്‍ സൈക്കിള്‍ വിഭാഗം ഏറ്റവും സജീവവും മത്സരക്ഷമവുമാണ്. മികച്ച നഗരസവാരിക്കു ഹോണ്ടയില്‍ നിന്നുള്ള സംഭാവനയാണ് മിന്നുന്ന രൂപകല്‍പ്പനയും കുറ്റമറ്റ രൂപവും മികച്ച ഇന്ധനക്ഷമതയുമുള്ള സി ബി യുണികോണ്‍ 160. ഹോണ്ട ഇക്കോ ടെക്‌നോളജിയുടെ മികവിനും ബിഎസ്-നാല് മാനദണ്ഡങ്ങളഅ#ക്കുമൊപ്പം പുതിയ ഗ്രാഫിക്‌സും ലോംഗര്‍ വിസറും 2017 സി ബി യുണികോണ്‍ 160 ന് പുതുമയുള്ള സ്റ്റെല്‍ നല്‍കിയിരിക്കുകയാണ്. ‘ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റഅ ലിമിറ്റഡിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് വൈ എസ് ഗുലേരിയ പറഞ്ഞു.

Comments

comments

Categories: Auto