എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് നിലവില്‍വന്നു

എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് നിലവില്‍വന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യ പേ്‌മെന്റ്‌സ് ബാങ്കായ എയര്‍ടെല്‍ പേ്‌മെന്റ്‌സ് ബാങ്ക് 29 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തനമാരംഭിച്ചു.
കോര്‍പ്പറേറ്റ് അഫയേഴ്‌സ്, ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എയര്‍ടെല്‍ പേ്‌മെന്റ്‌സ് ബാങ്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സാമ്പത്തിക സേവനരംഗത്തെ സുപ്രധാന നാഴികക്കല്ലാണ് എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്കിന്റെ കടന്നുവരവ്. ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ മിത്തല്‍, കോടക് മഹിന്ദ്ര ബാങ്ക് എംഡിയും എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ ഉദയ്‌കോടക്, ഭാരതി എയര്‍ടെല്‍ ഇന്ത്യ, സൗത്ത് ഏഷ്യ എംഡിയും സിഇഓയുമായ ഗോപാല്‍ വിത്തല്‍, എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് എംഡിയും സിഇഓയുമായ ശശി അറോറ എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതിനും രാജ്യത്തിന്റെവികസനത്തിന് സഹായിക്കാനും പ്രാപ്തിയുള്ള പദ്ധതികള്‍ ഭാരതി എക്കാലത്തും നടപ്പാക്കിയിട്ടുണ്ടെന്നും രാജ്യത്തെ ഡിജിറ്റല്‍ രൂപാന്തരത്തിന് ചുക്കാന്‍ പിടിക്കുന്ന എയര്‍ടെല്‍ 26 കോടിയിലധികം ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ ടെലികോം സേവനങ്ങള്‍ നല്‍കി വരുന്നുണ്ടെന്നുംസുനില്‍ ഭാരതി മിത്തല്‍ പരിപാടിയില്‍ പറഞ്ഞു. തങ്ങളുടെയാത്രയിലെ അടുത്ത സുപ്രധാന അധ്യായമായ എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് വഴി ജനങ്ങളുടെ ജീവിതത്തില്‍ഗുണപരമായ മാറ്റങ്ങള്‍ വരുത്താനാകുമെന്നും രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ സഹായിക്കാനാകുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ ഇന്ത്യ കെട്ടിപ്പടുക്കുവാനും ക്യാഷ്‌ലെസ് ഇക്കോണമിയിലേയ്ക്കുള്ള രാജ്യത്തിന്റെ മാറ്റത്തിന് നാഴികക്കല്ലിടാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോട് തങ്ങള്‍ പ്രതിജഞാബദ്ധരാണ്. ബൃഹത്തായ ഡിജിറ്റല്‍ പേമെന്റ്‌സ് വ്യാപാരികളെ സൗകര്യപ്രദമായ ക്യാഷ്‌ലെസ് പേ്‌മെന്റുകള്‍ മൊബീല്‍ഫോണ്‍ വഴി നടത്താന്‍ സഹായിക്കും. പൂര്‍ണ്ണമായും ഡിജിറ്റലും കടലാസ് രഹിതവുമായ ബാങ്കാണ് എയര്‍ടെല്‍ പേന്റ്‌സ് ബാങ്ക്. അടിസ്ഥാന ബാങ്കിംഗ് സേവങ്ങള്‍ ഓരോ ഇന്ത്യക്കാരന്റെയും വീട്ടിലെത്തിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. ഇന്നു മുതല്‍ എയല്‍ടെലിന്റെ 250,000 റീടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ ബാങ്കിംഗ് പോയിന്റുകളായി പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് സേവിംഗ്‌സ് എക്കൗണ്ട് തുറക്കാനും പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ഈ കേന്ദ്രങ്ങളില്‍ സൗകര്യമുണ്ടാകും.
ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് യാതൊരുവിധ പ്രൊസസിംഗ് ചാര്‍ജുകളും ഉപഭോക്താക്കളില്‍ നിന്നോവ്യാപാരികളില്‍ നിന്നോ ഈടാക്കുന്നില്ല. എയര്‍ടെല്‍ പേമെന്റ്‌സ് ബാക്ക് ആപ്പുംഓണ്‍ലൈന്‍ ഡെബിറ്റ്കാര്‍ഡും എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് ആന്‍ഡ്രോയ്ഡ്, ഐഓസ് ആപ്ലിക്കേഷനുകളും പുറത്തിറക്കി. കൂടാതെ ആപ്പ് മൈഎയര്‍ടെല്‍ ആപ്പ് വഴിയും ഉപയോഗിക്കാം.
വ്യാപാരികള്‍ക്കായി പ്രത്യേക മെര്‍ച്ചന്റ് ആപ്പും തയ്യാറാക്കിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories