ജേസണ്‍ കോത്താരി സ്‌നാപ്ഡീല്‍ ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗം തലവന്‍

ജേസണ്‍ കോത്താരി സ്‌നാപ്ഡീല്‍ ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗം തലവന്‍

 

ന്യുഡെല്‍ഹി: ജാസ്‌പെര്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സ്‌നാപ്ഡീല്‍ തങ്ങളുടെ സ്ട്രാറ്റെജി ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ചീഫ് ഓഫീസറായി ഹൗസിംഗ് ഡോട്ട് കോം മുന്‍ സിഇഒ ആയിരുന്ന ജേസണ്‍ കോത്താരിയെ നിയമിച്ചു. ഈ മാസം 16 ന് മുതല്‍ സ്‌നാപ്ഡീലിന്റെ ഭാഗമാകുന്ന അദ്ദേഹം സ്‌നാപ്ഡീലിന്റെ തന്ത്രപരമായ പങ്കാളിത്വത്തിന്റെയും നിക്ഷേപസമാഹരണത്തിന്റെയും ചുമതലകളാണ് വഹിക്കുന്നത്.

പെന്‍സില്‍വാനിയ സര്‍വകലാശാലയുടെ വാര്‍ടണ്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥിയായ കോത്താരി 2015 ഓഗസ്റ്റിലാണ് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ ഹൗസിംഗ് ഡോട്ട് കോമില്‍ സിഇഒ ആയി ജോലിയില്‍ പ്രവേശിക്കുന്നത്. അതിനുമുമ്പ് യുഎസ് ആസ്ഥാനമായ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ വാലിയന്റ് എന്റര്‍ടെയ്ന്‍മെന്റില്‍ സിഇഒയും വൈസ് പ്രസിഡന്റുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവരുമായി സ്‌നാപ്ഡീല്‍ മത്സരിക്കുന്നതിനിടയിലാണ് ജെസണ്‍ കോത്താരി സ്‌നാപ്ഡീലില്‍ എത്തുന്നത്. മത്സരാധിഷ്ഠിത ഇ-കൊമേഴ്‌സ് മേഖലയിലെ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനായി സ്‌നാപ്ഡീല്‍ കഠിനപരിശ്രമമാണ് നടത്തുന്നത്. അടുത്തിടെ കമ്പനി പുതിയ ലോഗോ പുറത്തിറക്കിയിരുന്നു. പുതിയ നിക്ഷേപസമാഹരണം നടത്തുന്നതിനും കമ്പനി സ്‌നാപ്ഡീല്‍ പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കനേഡിയയിലെ ഒണ്‍ടാറിയോ ടീച്ചേഴ്‌സ് പെന്‍ഷന്‍ പ്ലാനില്‍ നിന്നടക്കം 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപം കമ്പനി സമാഹരിച്ചിരുന്നു.

Comments

comments

Categories: Branding