പിയേഴ്‌സണ്‍ അക്കാഡമി ആറ് പ്രാദേശിക ഭാഷകളില്‍ കരിയര്‍ ഗൈഡന്‍സ് ടൂള്‍ അവതരിപ്പിച്ചു

പിയേഴ്‌സണ്‍ അക്കാഡമി ആറ് പ്രാദേശിക ഭാഷകളില്‍ കരിയര്‍ ഗൈഡന്‍സ് ടൂള്‍ അവതരിപ്പിച്ചു

 

കൊച്ചി : മുന്‍നിര വിദ്യാഭ്യാസ സേവന ദാതാക്കളായ പിയേഴ്‌സണ്‍ അക്കാഡമി തൊഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനുള്ള ടൂള്‍ ആയ മൈ ചോയ്‌സ് മൈ ഫ്യൂച്ചര്‍ (എംസിഎംഎഫ്) ആറ് പ്രാദേശിക ഭാഷകളില്‍ അവതരിപ്പിച്ചു. കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ തൊഴില്‍ മേഖലകള്‍ കണ്ടെത്താന്‍ ഇത് സഹായകമാണ്. മലയാളം, ഹിന്ദി, ബംഗാളി, തമിഴ്, കന്നട, തെലുങ്ക് എന്നീ പ്രാദേശിക ഭാഷകളിലാണ് എംസിഎംഎഫ് ലഭ്യമാവുക.

ഇംഗ്ലീഷ് ഭാഷയില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തവര്‍ക്ക് കൃത്യമായ പേഴ്‌സണാലിറ്റി – കരിയര്‍ വിലയിരുത്തലിന് എംസിഎംഎഫ് സഹായകമാണ്. പ്രാദേശിക ഭാഷാ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം ഉചിതമായ കരിയര്‍ ഉപദേശം എംസിഎംഎഫ് ലഭ്യമാക്കും. സര്‍ക്കാരിന്റെ വിദ്യാഭ്യാസ വികസന പരിപാടികള്‍ ഗ്രാമീണ മേഖലയില്‍ എത്തിക്കാനും ഇത് സഹായകമാണ്. എംസിഎംഎഫ് ശാസ്ത്രീയമായ ഗവേഷണങ്ങള്‍വഴി വികസിപ്പിച്ചെടുത്ത ഒരു ഉപാധിയാണ്. 4200-ലേറെ വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനങ്ങള്‍ വഴിയാണ് ഇത് രൂപകല്‍പന ചെയ്‌തെടുത്തത്.

ആഗ്രഹിക്കുന്ന തൊഴിലിന് ആവശ്യമായ സ്വഭാവ സവിശേഷതകളെ എംസിഎംഎഫ് വിലയിരുത്തുന്നുണ്ട്. 30 മിനിറ്റുള്ള വിലയിരുത്തലിന് ശേഷം വിദ്യാര്‍ത്ഥിക്ക് സമഗ്രമായ ഒരു വ്യക്തിത്വ വിശകലന റിപ്പോര്‍ട്ട് എംസിഎംഎഫ് ലഭ്യമാക്കുന്നു. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കരിയര്‍ ഗൈഡന്‍സും കൗണ്‍സലിംഗും ലഭ്യമാക്കുക.
കുട്ടികളുടെ തൊഴില്‍ താല്‍പര്യങ്ങളെപ്പറ്റിയും കുട്ടികളുടെ വ്യക്തിത്വത്തെപ്പറ്റിയും മനസിലാക്കാന്‍ എംസിഎംഎഫ് മാതാപിതാക്കളെ സഹായിക്കും. അതുവഴി കുട്ടികളുടെ സ്വകാര്യ വ്യക്തിത്വ വികസനത്തിനും തൊഴില്‍ സംബന്ധിച്ച നിര്‍ണയങ്ങള്‍ക്കും മാതാപിതാക്കള്‍ക്ക് വഴികാട്ടിയാകാനും കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ുലമൃീെിരഹശിശരമഹ.ശി/ുമശ

Comments

comments

Categories: Education