ആശങ്കപ്പെടുത്തുന്ന വളര്‍ച്ചാ പ്രതിസന്ധി

ആശങ്കപ്പെടുത്തുന്ന വളര്‍ച്ചാ പ്രതിസന്ധി

നിക്ഷേപത്തിന്റെ ആവശ്യകത ഇടിഞ്ഞതാണ് സാമ്പത്തിക വളര്‍ച്ച കുറഞ്ഞതിന് പ്രധാന കാരണങ്ങളിലൊന്ന്. ഇന്ത്യയിലും ഇതുതന്നെയാണ് പ്രധാന പ്രശ്‌നം. ഒരു പരിധി വരെ ഇന്ത്യയില്‍ വളര്‍ച്ചാ പ്രതിസന്ധിക്ക് നോട്ട് അസാധുവാക്കലും കാരണമായി. ലോക ബാങ്കിന്റെ ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്റ്റ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയിലും നിക്ഷേപത്തിന്റെ ആവശ്യകത വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി വളരുന്ന വിപണികളിലും വികസ്വര രാജ്യങ്ങളിലും നിക്ഷേപം കുറഞ്ഞിട്ടുണ്ട്.

വികസ്വര രാജ്യങ്ങള്‍ക്ക് വളര്‍ച്ചയില്‍ നിക്ഷേപത്തിന്റെ ഒഴുക്ക് നിര്‍ണായകമായതിനാല്‍ വളര്‍ച്ചയിലെ മന്ദഗതി ആശങ്കയുണ്ടാക്കുന്നതാണ്. കയറ്റുമതിയിലെ താഴ്ച്ച, ചൈനയുടെ വളര്‍ച്ചയിലെ മന്ദഗതി, വികസിത രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥകളില്‍ ഇപ്പോഴും തുടരുന്ന പ്രശ്‌നങ്ങള്‍, മൂലധന ഒഴുക്കിന്റെ കുറവ് എന്നിവയെല്ലാം വളരുന്ന വിപണികളെയും ബാധിച്ചിട്ടുണ്ട്.
വായ്പാ വളര്‍ച്ചയില്‍ വലിയ കുതിപ്പുണ്ടായിട്ടും വികസ്വര രാജ്യങ്ങളിലെ നിക്ഷേപത്തില്‍ കുറവ് സംഭവിക്കുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നാണ് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയത്. വായ്പയുടെ സുഗമമായ ലഭ്യത സാധാരണ നിലയ്ക്ക് ചെലവിടല്‍ വര്‍ധിപ്പിക്കേണ്ടതാണ്. എന്തായാലും വരുന്ന പാദങ്ങളില്‍ മെച്ചപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നാണ് ഇന്ത്യയുള്‍പ്പെടെയുള്ള വിപണികളുടെ പ്രതീക്ഷ. ഫെബ്രുവരി ആദ്യം അവതരിപ്പിക്കുന്ന ഈ വര്‍ഷത്തെ ബജറ്റോടെ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കാമെന്ന വിശ്വാസത്തിലാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.

Comments

comments

Categories: Editorial