രാജ്യത്ത് വായു മലിനീകരണത്തില്‍ ഓരോ വര്‍ഷവും മരിക്കുന്നത് 12 ലക്ഷം പേര്‍

രാജ്യത്ത് വായു മലിനീകരണത്തില്‍ ഓരോ വര്‍ഷവും മരിക്കുന്നത് 12 ലക്ഷം പേര്‍

 

ന്യൂഡെല്‍ഹി: രാജ്യത്ത് വായു മലിനീകരണം കാരണം ഓരോ വര്‍ഷവും 12 ലക്ഷം പേര്‍ മരിക്കുന്നതായി ഗ്രീന്‍പീസ് റിപ്പോര്‍ട്ട്. ജിഡിപിയുടെ മൂന്ന് ശതമാനത്തോളം വായുമലിനീകരണത്തിലൂടെ നഷ്ടപ്പെടുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്താകെ 168 നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരമാണ് ഗ്രീന്‍ പീസ് പരിശോധിച്ചത്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന നിലവാരം ഈ രാജ്യങ്ങളിലൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ജൈവ ഇന്ധനത്തിന്റെ ഉപയോഗമാണ് മലിനീകരണം രൂക്ഷമാക്കുന്നത്. ഡെല്‍ഹിയിലാണ് വായു മലിനീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ നഗരം. ഗാസിയാബാദ്, അലഹാബാദ്, ബറേലി, ഫരീദാബാദ്, ആള്‍വാര്‍ തുടങ്ങിയ നഗരങ്ങളിലും വായു മലിനീകരണം ഉയര്‍ന്നതാണ്.
ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2015 ല്‍ ദിവസേന ശരാശരി 3283 പേരാണ് വായു മലിനീകരണം മൂലമുള്ള ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മരിച്ചത്. ഇത്തരത്തിലുള്ള മരണനിരക്കില്‍ ഇന്ത്യ ചൈനയെ തോല്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യത്തെ വായു മലിനീകരണം അപകടകരമായ തോതില്‍ ഉയര്‍ന്നിരുന്നു.

Comments

comments

Categories: Trending