Archive

Back to homepage
Branding

വേഗതയേറിയ 4 ജി ഡാറ്റാ സേവനം; മുന്നില്‍ ജിയോയെന്ന് ട്രായ്

  ന്യുഡെല്‍ഹി: ഉപഭോക്താക്കള്‍ക്ക് ഏറ്റവും വേഗതയേറിയ 4ജി സേവനം നല്‍കുന്നതില്‍ റിയലന്‍സ് ജിയോയാണ് മുന്നിലെന്ന് ട്രായ് റിപ്പോര്‍ട്ട്. വോഡഫോണ്‍, എയര്‍ടൈല്‍ എന്നിവരേക്കാള്‍ ജിയോയ്ക്ക് വേഗത കൂടുതലാണെന്നാണ് ടെലികോം നിയന്ത്രണ അതോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുപ്രകാരം ജിയോയുടെ ഡൗണ്‍ലോഡ് വേഗത 9.92 എംബിപിഎസാണ്.

Branding

ഹാന്‍സെല്‍ 1.35 ദശലക്ഷം നിക്ഷേപം സമാഹരിച്ചു

  ന്യുഡെല്‍ഹി: മൊബീല്‍ ആപ്ലിക്കേഷന്‍ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഹാന്‍സെല്‍ ഡോട്ട് ഐഒ 1.35 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. ഐഡിജി വെഞ്ച്വേഴ്‌സ് നേതൃത്വം നല്‍കിയ നിക്ഷേപഇടപാടില്‍ കമ്പനിയുടെ നിലവിലെ നിക്ഷേപകരായ എന്‍ഡിയ പാര്‍ട്‌ണേഴ്‌സും പങ്കെടുത്തു. കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനും ഉല്‍പ്പന്ന വികസനത്തിനും

Branding

ശലഭ് സേത്ത് ഒല ഫ്‌ളീറ്റ്‌സ് സിഇഒ

  ബെംഗളൂരു: ആപ്പ് ആധിഷ്ഠിത സേവനദാതാക്കളായ ഒലയുടെ ലീസിങ് സേവന വിഭാഗമായ ഒല ഫ്‌ളീറ്റ്‌സ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ആയി സബ് മില്ലെര്‍ ഇന്ത്യയുടെ മുന്‍ ഉദ്യോഗസ്ഥനായ ശലഭ് സേത്ത് നിയമിതനായി. ശലഭ് ഒലയുടെ ലീസിങ് ബിസിനസിന്റെ നേതൃനിരയിലേക്ക് കടന്നുവരുന്നതില്‍

Branding

ഓണ്‍ലൈന്‍ ലീവ് ട്രാവല്‍ ആപ്പുമായി സെറ്റ

മുംബൈ: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനിയായ സെറ്റ ലീവ് ട്രാവല്‍ അലവന്‍സ് (എല്‍റ്റിഎ) സൊലൂഷന്‍ ആരംഭിച്ചു. ഒപ്റ്റിമ എല്‍റ്റിഎ കാര്‍ഡ് എന്ന് അറിയപ്പെടുന്ന ഈ സൊലൂഷന്‍ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ഉടന്‍തന്നെ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ ക്ലെയിമുകള്‍ സമര്‍പ്പിക്കുവാനും സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുടെ ലീവ്

Trending

വ്യക്തിസുരക്ഷ ഉറപ്പാക്കി ഹഗ് വാച്ച്

  ഹൈദരാബാദ്: പകല്‍ പോലും ഒറ്റയ്ക്ക് നടക്കാന്‍ പേടിക്കേണ്ട അവസ്ഥയിലാണ് നാമിന്ന്. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്നു. ഇത് തന്നെയാണ് പല വെയറബിള്‍ സ്റ്റാര്‍ട്ടപ്പുകളെയും ധരിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന

Branding

ജേസണ്‍ കോത്താരി സ്‌നാപ്ഡീല്‍ ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗം തലവന്‍

  ന്യുഡെല്‍ഹി: ജാസ്‌പെര്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സ്‌നാപ്ഡീല്‍ തങ്ങളുടെ സ്ട്രാറ്റെജി ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ചീഫ് ഓഫീസറായി ഹൗസിംഗ് ഡോട്ട് കോം മുന്‍ സിഇഒ ആയിരുന്ന ജേസണ്‍ കോത്താരിയെ നിയമിച്ചു. ഈ മാസം 16 ന് മുതല്‍ സ്‌നാപ്ഡീലിന്റെ ഭാഗമാകുന്ന

Slider Top Stories

ഇന്ത്യന്‍ പതാകകള്‍ പതിച്ച ചവിട്ടികള്‍ ആമസോണ്‍ പിന്‍വലിച്ചു

  വാഷിംഗ്ടണ്‍: ഇന്ത്യന്‍ പതാകകള്‍ ചിത്രീകരിച്ച ചവിട്ടികള്‍ വില്‍ക്കുന്നത് ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ആമസോണ്‍ നിര്‍ത്തിവെച്ചു. ഇ-റീടെയ്ല്‍ ഭീമനായ ആമസോണ്‍ വിവാദമായ ലേഖനം കനേഡിയന്‍ വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചു. ഇന്ത്യന്‍ പതാകയുടെ ചിത്രമുള്ള ചവിട്ടികള്‍ ഇനിമുതല്‍ ആമസോണ്‍ വെബ്‌സൈറ്റില്‍ വില്‍പ്പനയ്ക്ക്

Business & Economy

യുക്രൈനില്‍ നിന്ന് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വളര്‍ന്നുവരുന്ന വിപണന കേന്ദ്രമായ യുക്രൈനില്‍ നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും കേരളത്തില്‍ എത്തിക്കുന്നതിനുമായി ടൂറിസം വകുപ്പ് പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യുക്രൈനില്‍ നിന്നുമുള്ള വിമാന സര്‍വീസുകളില്‍ ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍

Tech

ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ കണ്ടെത്തലുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഉപയോഗിക്കും: മന്ത്രി

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് ഉപകരിക്കത്തക്ക രീതിയില്‍ കേന്ദ്ര സംസ്ഥാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ കണ്ടെത്തലുകള്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. മന്ത്രി ചെയര്‍പേഴ്‌സനായുളള കേന്ദ്ര സംസ്ഥാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ രണ്ടാമത് ഉന്നതതല

Branding

കേരളബാലകൃഷിശാസ്ത്ര കോണ്‍ഗ്രസ്‌സമാപിച്ചു

  തിരുവനന്തപുരം: ജൈവകേരളം, ആരോഗ്യകേരളം എന്ന മുഖ്യവിഷയത്തെ ആധാരമാക്കി ജവഹര്‍ ബാലഭവനില്‍ നടന്ന ഏഴാമത് കേരള ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസിനു തിരശ്ശീലവീണു. സെന്റര്‍ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ), അഗ്രി ഫ്രണ്ട്സ്‌കൃഷി-സാംസ്‌കാരിക സൗഹൃദവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Branding

ഡോ. വിജു ജേക്കബ് സിന്തൈറ്റ് എംഡി

  പ്രമുഖ ഒലിയോറെസിന്‍ ഉല്‍പ്പാദക കമ്പനിയായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയായി സ്ഥാപക ചെയര്‍മാന്‍ സി വി ജേക്കബിന്റെ മകനായ ഡോ. വിജു ജേക്കബ് ചുമതലയേറ്റു. 1985 മുതല്‍ സിന്തൈറ്റിന്റ് ഭാഗമായ വിജു സ്‌പൈസസ് ബോര്‍ഡ് ഉപാധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസോചം, യുറോപ്യന്‍

Branding

തെരഞ്ഞെടുക്കപ്പെട്ടു

സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള സ്‌പൈന്‍ സര്‍ജറി വിഭാഗം ഡോക്ടര്‍മാരുടെ അന്താരാഷ്ട്ര സംഘടനയായ എ ഒ സ്‌പൈന്‍ ഇന്റര്‍നാഷണലിന്റെ അന്തര്‍ദേശീയ ഫാക്കല്‍റ്റി പാനലിലേക്ക് ഏഷ്യാപസഫിക് മേഖലയില്‍ നിന്നും ഡോ. കൃഷ്ണകുമാര്‍ ആര്‍ തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സ്‌പൈന്‍ ആന്‍ഡ് സ്‌കോളിയോസിസ്

Slider Top Stories

സിലിക്കണ്‍ വാലി പരിശീലനം: എസ്‌വി കോയുടെ ആദ്യബാച്ച് തയാര്‍

  കൊച്ചി: ലോകത്തെ ആദ്യ ഓണ്‍ലൈന്‍ സ്റ്റുഡന്റ് ഇന്‍ക്യുബേറ്ററും കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ഡിജിറ്റല്‍ പതിപ്പുമായ എസ്‌വി കോ, സിലിക്കണ്‍ വാലിയിലെ ആറുമാസ പരിശീലന പരിപാടിക്കായി 32 ടീമുകള്‍ ഉള്‍പ്പെടുന്ന ആദ്യബാച്ചിനെ തെരഞ്ഞെടുത്തു. നാലുമാസമായി നടന്നു വരുന്ന പ്രവേശന പ്രക്രിയയില്‍ 24

Education

പിയേഴ്‌സണ്‍ അക്കാഡമി ആറ് പ്രാദേശിക ഭാഷകളില്‍ കരിയര്‍ ഗൈഡന്‍സ് ടൂള്‍ അവതരിപ്പിച്ചു

  കൊച്ചി : മുന്‍നിര വിദ്യാഭ്യാസ സേവന ദാതാക്കളായ പിയേഴ്‌സണ്‍ അക്കാഡമി തൊഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനുള്ള ടൂള്‍ ആയ മൈ ചോയ്‌സ് മൈ ഫ്യൂച്ചര്‍ (എംസിഎംഎഫ്) ആറ് പ്രാദേശിക ഭാഷകളില്‍ അവതരിപ്പിച്ചു. കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ തൊഴില്‍ മേഖലകള്‍ കണ്ടെത്താന്‍

Banking

ഡിസിബി ബാങ്ക് മള്‍ട്ടി കറന്‍സി ഫോറിന്‍ എക്‌സ്‌ചേഞ്ച് കാര്‍ഡ് പുറത്തിറക്കി

  കൊച്ചി: പുതുതലമുറ ബാങ്കായ ഡിസിബി ബാങ്ക് വിദേശത്തു യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി വിവിധ വിദേശ കറന്‍സികള്‍ ഒറ്റക്കാര്‍ഡില്‍ വിനിമയം ചെയ്യാവുന്ന ഡിസിബി ട്രാവല്‍ സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറക്കി. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് 16 വിദേശ കറന്‍സികള്‍വരെ ഈ ഒറ്റക്കാര്‍ഡില്‍ ലോഡ് ചെയ്യാം.

Branding

ഗോഎയര്‍ എയര്‍ബസില്‍ നിന്ന് എ320നിയോ വിമാനങ്ങള്‍ വാങ്ങുന്നു

മുംബൈ: കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈനായ ഗോഎയര്‍ യൂറോപ്യന്‍ കമ്പനിയായ എയര്‍ബസില്‍ നിന്ന് എ320നിയോ മോഡലിലെ 72 വിമാനങ്ങള്‍ വാങ്ങും. കഴിഞ്ഞ ഡിസംബര്‍ 30ന് ഇതു സംബന്ധിച്ച് കമ്പനി കരാറിലെത്തിയിരുന്നു. 2016 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഫാന്‍ബോറഫ് ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍

Business & Economy

ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ ഇപ്പോഴും ബുദ്ധിമുട്ടെന്ന് യുഎസ് കോണ്‍സല്‍

  കൊല്‍ക്കത്ത: ഇന്ത്യയിലെ സാമ്പത്തിക പരിതസ്ഥിതി അമേരിക്കന്‍ നിക്ഷേപകര്‍ക്ക് അനുകൂലമല്ലെന്ന് യുഎസ് കോണ്‍സല്‍ ജനറല്‍ ക്രെയ്ഗ് എല്‍ ഹാള്‍. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യയോടുള്ള യുഎസിന്റെ സമീപനത്തില്‍ മാറ്റം വരുന്നതിന്റെ സൂചനയാണ് ഹാളിന്റെ അഭിപ്രായപ്രകടനം.

Branding

ബോണ്ട് വില്‍പ്പനയിലൂടെ ബിപിസിഎല്‍ 600 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു

  ന്യൂഡെല്‍ഹി: പൊതുമേഖല ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) ബോണ്ട് വില്‍പ്പനയിലൂടെ വിദേശ നിക്ഷേപക സമാഹരണം നടത്തി. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷ(എന്‍ടിപിസി)നും ബോണ്ട് വഴിയുള്ള വിദേശ നിക്ഷേപ ശേഖരണത്തിന് നീക്കമിടുന്നുണ്ട്. യൂറോപ്പിലേയും ഏഷ്യയിലേയും

Slider Top Stories

സ്മാര്‍ട്ട് ഫോണിനെ വെല്ലുവിളിക്കാന്‍ ജിയോയുടെ വോള്‍ട്ട് ഫീച്ചര്‍ ഫോണ്‍

ന്യൂഡെല്‍ഹി: ടെലികോം മേഖലയെ മാറ്റിമറിച്ച കുറഞ്ഞ ഡാറ്റ, കോള്‍ നിരക്കുകളിലൂടെ എതിരാളികളെ അമ്പരപ്പിച്ച റിലയന്‍സ് ജിയോ മറ്റൊരു വിപ്ലവത്തിനൊരുങ്ങുന്നു. ഇത്തവണ സൗജന്യ കോളുകള്‍ അനുവദിക്കുന്ന 1,500 രൂപവരെ വിലയുള്ള 4ജി വോള്‍ട്ട് (VoLTE, വോയ്‌സ് ഓവര്‍ ലോംഗ് ടേം എവല്യൂഷന്‍) ഫീച്ചര്‍

Education

ഐഐഐടി-ഡി ഗവേഷണങ്ങളെ ഡെല്‍ഹി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു

  ന്യൂഡെല്‍ഹി: ഐഐഐടി (ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി) ഡെല്‍ഹിയിലെ ഗവേഷണ പരിപാടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഡെല്‍ഹി സര്‍ക്കാര്‍ പുതിയ സ്‌കീം അവതരിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി പുറത്തുനിന്നുള്ള സ്‌പോണ്‍സര്‍മാരില്‍ നിന്നും ഫണ്ട് കണ്ടെത്തുന്നതിന് ഐഐഐടി ഡെല്‍ഹിയെ പ്രോത്സാഹിപ്പിക്കുമെന്നും സര്‍ക്കാര്‍