വളര്‍ച്ച ഏഴ് ശതമാനത്തിലേക്ക് താഴുമെന്ന് ലോക ബാങ്ക്

വളര്‍ച്ച ഏഴ് ശതമാനത്തിലേക്ക് താഴുമെന്ന് ലോക ബാങ്ക്

മുംബൈ: വലിയ മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് വിവിധ മേഖലകളില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.6 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനത്തിലേക്ക് താഴ്ത്തുമെന്ന് ലോക ബാങ്ക്. നോട്ട് അസാധുവാക്കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വളര്‍ച്ചയെ കാര്യമായി തന്നെ ബാധിച്ചതായും ലോക ബാങ്ക് വിലയിരുത്തുന്നു.

‘സ്റ്റില്‍ റോബസ്റ്റ്’ വിഭാഗത്തിലാണ് രാജ്യത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, നടപ്പാക്കാനിരിക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളും മറ്റും വരും വര്‍ഷങ്ങളില്‍ 7.8 ശതമാനം വളര്‍ച്ച കൈവരിക്കുന്നതിലേക്ക് രാജ്യത്തെ എത്തിച്ചേക്കുമെന്നും ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. അടിസ്ഥാനസൗകര്യ രംഗത്തെ ധനവിനിയോഗം ഇന്ത്യയുടെ വ്യാപാര അന്തരീക്ഷത്തെ മാറ്റിമറിച്ചേക്കാമെന്നും, സമീപ ഭാവിയില്‍ വന്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ രാജ്യത്തിനു കഴിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മോദി സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന മേക്ക് ഇന്‍ പദ്ധതി നിര്‍മാണ മേഖലയെ ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയും ലോക ബാങ്ക് റിപ്പോര്‍ട്ട് പങ്കുവെക്കുന്നു.

Comments

comments

Categories: Slider, Top Stories