യാഹു ഇന്‍ക് പേര് മാറ്റുന്നു; മരീസ്സ മെയര്‍ ബോര്‍ഡില്‍ നിന്നും പുറത്തേക്ക്

യാഹു ഇന്‍ക് പേര് മാറ്റുന്നു; മരീസ്സ മെയര്‍ ബോര്‍ഡില്‍ നിന്നും പുറത്തേക്ക്

 

ന്യൂഡെല്‍ഹി: യാഹു ഇന്‍ക്, അല്‍റ്റാബ ഇന്‍ക് എന്ന് പുനര്‍ നാമകരണം ചെയ്യുന്നതായി കമ്പനി അറിയിച്ചു. അമേരിക്കന്‍ ടെലികോം ഭീമന്‍ വെരിസോണ്‍ കമ്യൂണിക്കേഷന്‍ ഇന്‍കുമായുള്ള തങ്ങളുടെ ഏറ്റെടുക്കല്‍ കാരാര്‍ പൂര്‍ത്തിയാക്കുന്നതോടെ നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മരീസ്സ മെയര്‍ ഉന്നതതല സമിതിയില്‍ നിന്നു പുറത്തുപോകുമെന്നും യാഹു ഇന്‍ക് അറിയിച്ചു.

ഡിജിറ്റല്‍, അഡ്വടൈസിംഗ്, ഇ-മെയ്ല്‍, മീഡിയ അസറ്റ്‌സ് എന്നിവ ഉള്‍പ്പെടുന്ന യാഹുവിന്റെ പ്രധാന ഇന്റര്‍നെറ്റ് ബിസിനസ് 4.83 ബില്യണ്‍ ഡോളര്‍ മൂല്യത്തിലാണ് വെരിസോണ്‍ ഏറ്റെടുക്കുന്നത്. ഈ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ മരീസ്സ മെയറിനൊപ്പം കമ്പനിയുടെ അഞ്ച് ഡയറക്റ്റര്‍മാരും രാജിവെക്കുമെന്നാണ് യാഹു തങ്ങളുടെ റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കിയിരിക്കുന്നത്. കമ്പനിയില്‍ തുടരുന്ന ബാക്കി ഡയറക്റ്റര്‍മാര്‍ അല്‍റ്റാബ ഇന്‍കിനെ നയിക്കുമെന്നും യാഹു അറിയിച്ചിട്ടുണ്ട്.

യാഹു ഇന്‍ക്, അല്‍റ്റാബ ഇന്‍കായി മാറുന്നതിനൊപ്പം എറിക് ബ്രാന്‍ഡ്റ്റ് പുതിയ കമ്പനിയുടെ ഉന്നതതലസമിതി ചെയര്‍മാനായി ചുമതലയേല്‍ക്കുമെന്നും ഫയലിംഗ്‌സില്‍ പറയുന്നു. യാഹു ഏറ്റെടുക്കുന്നതിലൂടെ തങ്ങളുടെ ബിസിനസ് തന്ത്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് വെരിസോണ്‍ എക്‌സിക്യൂട്ടീവുകള്‍ അറിയിച്ചു. പ്രസിന്ധി രൂക്ഷമായതോടെയാണ് പ്രധാന ബിസിനസ് വിഭാഗമായ ഇന്റര്‍നെറ്റ് ബിസിനസ് വെരിസോണിന് വില്‍ക്കാന്‍ യാഹു തയാറായത്. കാലത്തിനൊപ്പമുള്ള മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന് യാഹു ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

Comments

comments

Categories: Slider, Top Stories