ഐടി പ്രസിസന്ധി മറികടക്കാന്‍ കൂടുതല്‍ പേരിലേക്ക് സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ എത്തിക്കും: വിശാല്‍ സിക്ക

ഐടി പ്രസിസന്ധി മറികടക്കാന്‍  കൂടുതല്‍ പേരിലേക്ക് സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ എത്തിക്കും: വിശാല്‍ സിക്ക

 
ബെംഗളൂരു: ഐടി രംഗത്തെ മാന്ദ്യം നേരിടുന്നതിന് സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതായി ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക. പതിനായിരത്തിലധികം ഉപഭോക്താക്കളെ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തിലേക്കെത്താന്‍ പുതിയ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന കാര്യം കമ്പനി പരിഗണിക്കുമെന്നും സിക്ക പറയുന്നു. പ്രധാനപ്പെട്ട സേവന ബിസിനസുകളുടെ നിരക്ക് കുറച്ച് കൂടുതല്‍ ക്ലൈന്റുകളെ കണ്ടെത്തി 2020 ഓടെ 20 ബില്യണ്‍ ഡോളര്‍ വരുമാനത്തിലേക്കെത്താനാണ് ഇന്‍ഫോസിസിന്റെ ശ്രമം.

നിലവില്‍ ഏകദേശം 1,000 ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. എന്നാല്‍, ഇതില്‍ 250 ഓളം ഉപഭോക്താക്കളില്‍ നിന്നു മാത്രമാണ് ഇന്‍ഫോസിസിന് വരുമാനത്തിന്റെ സിംഹഭാഗവും എത്തുന്നത്. വിവിധ പ്ലാറ്റ്‌ഫോമുകളും ഉല്‍പ്പന്നങ്ങളും വികസിപ്പിക്കാനുള്ള പ്രവണത ഐടി കമ്പനികള്‍ക്കിടയില്‍ കൂടിയിട്ടുണ്ടെന്നും, നിലവിലുള്ള ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ വരുമാനത്തിലേക്ക് എത്താനാണ് മിക്ക കമ്പനികളും ശ്രമിക്കുന്നതെന്നും സിക്ക പറയുന്നു. ഈ രീതിയില്‍ നിന്നു മാറി സോഫ്റ്റ്‌വെയര്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ ഐടി രംഗത്തെ പ്രതിസന്ധി തരണം ചെയ്യാനാണ് സിക്ക പദ്ധതിയിടുന്നത്.

ലോക വ്യാപകമായി അവതരിപ്പിക്കാന്‍ സാധിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള സോഫ്റ്റ്‌വെയറുകളായിരിക്കണം വികസിപ്പിക്കേണ്ടത്. 250 പേരെ മാത്രം ലക്ഷ്യമിട്ടാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതെങ്കിലും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാതെ കൂടുതല്‍ ഉപഭോക്താക്കളെ നേടാന്‍ കഴിയുമെന്നും വിശാല്‍ സിക്ക വിലയിരുത്തുന്നു. ഓട്ടോമേഷന്‍ പ്ലാറ്റ്‌ഫോമായ മനാ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്‌കാവാ തുടങ്ങിയവ പോലുള്ള ഉല്‍പ്പന്നങ്ങല്‍ള്‍ നിലവിലുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ തന്ത്രം അനുസരിച്ചുള്ള മാറ്റത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് കമ്പനി. ഒരു വര്‍ഷം മുന്‍പു തന്നെ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും, ഇതൊരു ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ദൗത്യമാണെന്നാണ് സിക്ക വ്യക്തമാക്കുന്നത്.

Comments

comments

Categories: Slider, Top Stories