യുഎന്‍ പ്രതിനിധി മ്യാന്‍മാറില്‍

യുഎന്‍ പ്രതിനിധി മ്യാന്‍മാറില്‍

യങ്കൂണ്‍: യുഎന്‍ മനുഷ്യാവകാശ പ്രതിനിധി യാങ് ലീ മ്യാന്‍മാറില്‍ 12 ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ച എത്തിച്ചേര്‍ന്നു. റോഹിങ്ക്യ മുസ്ലിംഗങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ സേന അതിക്രമം അഴിച്ചുവിടുന്നെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണു യുഎന്‍ പ്രതിനിധി മ്യാന്‍മാറിലെത്തിയത്.
തിങ്കളാഴ്ച യുഎന്‍ പ്രതിനിധി മ്യാന്‍മാറിലെ കച്ചിന്‍ തലസ്ഥാനമായ മയിറ്റ്‌കൈന സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സന്ദര്‍ശന വേളയില്‍ യുഎന്‍ പ്രതിനിധിക്ക് എല്ലാവിധത്തിലുള്ള സുരക്ഷയും ഉറപ്പാക്കുമെന്നു പ്രസിഡന്റിന്റെ വക്താവ് സ്വാ ഹത്വേ അറിയിച്ചു.
യുഎന്‍ പ്രതിനിധിയുടെ സന്ദര്‍ശനത്തിനു പുറമേ മ്യാന്‍മാര്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധി സംഘം ഈ മാസം 11 മുതല്‍ 13 വരെ അതിര്‍ത്തിയിലുള്ള സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മ്യാന്‍മാറില്‍നിന്നും പലായനം ചെയ്യുന്നവര്‍ ബംഗ്ലാദേശിലേക്കു കുടിയേറുന്നു എന്ന പ്രചാരണം ശക്തമാണ്. ഇക്കാര്യം വിലയിരുത്താന്‍ കൂടിയാണ് ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നത്.

Comments

comments

Categories: World

Related Articles