ഉള്‍പ്പോര് അവസാനിപ്പിക്കൂ: ജേക്കബ് സുമ

ഉള്‍പ്പോര് അവസാനിപ്പിക്കൂ: ജേക്കബ് സുമ

 

ജൊഹാനസ്ബര്‍ഗ്: പാര്‍ട്ടിയിലെ ഉള്‍പ്പോര് അവസാനിപ്പിച്ചു ജനപിന്തുണയാര്‍ജ്ജിക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ ഭരണപാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനോട്(എഎന്‍സി) പ്രസിഡന്റ് ജേക്കബ് സുമ അഭ്യര്‍ഥിച്ചു.
എഎന്‍സിയുടെ 105മത് ജന്മവാര്‍ഷികത്തോടനുബന്ധിച്ചു ജൊഹാനസ്ബര്‍ഗിലെ ഓര്‍ലാന്‍ഡോ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണു സുമ അഭ്യര്‍ഥന നടത്തിയത്. നമ്മള്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കണം. തൊഴിലില്ലായ്മ, പട്ടിണി, അസമത്വം പോലുള്ള പൊതുശത്രുവിനെതിരേ നമ്മള്‍ ഒന്നിച്ച് പോരാടണം. അല്ലാതെ പരസ്പരം പോരാടുകയല്ല വേണ്ടതെന്നു സുമ ഓര്‍മിപ്പിച്ചു. ഡിസംബറില്‍ നടന്ന എഎന്‍സി പാര്‍ട്ടി കോണ്‍ഫറന്‍സില്‍ 74 കാരനായ സുമയുടെ പിന്‍ഗാമി ആരാവണമെന്നതിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു. ഇത് പാര്‍ട്ടിയില്‍ രണ്ട് ചേരി രൂപപ്പെടാനും കാരണമായി തീര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണു പാര്‍ട്ടിയെ ഒന്നിപ്പിക്കാന്‍ ജേക്കബ് സുമ ആഹ്വാനം ചെയ്തത്. രണ്ട് തവണയായി ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച ജേക്കബ് സുമയുടെ ഭരണകാലാവധി 2019-ലാണ് അവസാനിക്കുന്നത്.

Comments

comments

Categories: World