സ്റ്റീല്‍ കയറ്റുമതി ഉയര്‍ന്നു

സ്റ്റീല്‍ കയറ്റുമതി ഉയര്‍ന്നു

 

രാജ്യത്തെ സ്റ്റീല്‍ കയറ്റുമതി ഡിസംബറില്‍ 92 ശതമാനം ഉയര്‍ന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍- ഡിസംബര്‍ കാലയളവില്‍ ഇന്ത്യ 4.977 മില്ല്യണ്‍ ടണ്‍ സ്റ്റീല്‍ കയറ്റിയയച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതി 57.8 ശതമാനം ഉയര്‍ന്നു. നടപ്പു ധനകാര്യ വര്‍ഷത്തിന്റെ ആദ്യ ഒന്‍പത് മാസം ഫിനിഷ്ഡ് സ്റ്റീലിന്റെ ഇറക്കുമതി 37.4 ശതമാനം ഇടിഞ്ഞ് 5.495 മില്ല്യണ്‍ ടണ്ണിലെത്തി. ഡിസംബറില്‍ മാത്രം ഇറക്കുമതി 23.2 ശതമാനം ഇടിഞ്ഞിരുന്നു.

Comments

comments

Categories: Business & Economy