വിധിയെ തോല്‍പിച്ച് രമ്യാ പ്രഭു ജീവിതത്തിലേക്ക്

വിധിയെ തോല്‍പിച്ച് രമ്യാ പ്രഭു ജീവിതത്തിലേക്ക്

 

കൊച്ചി : ഈയടുത്ത കാലം വരെ, ജനനസമയത്ത് ഉണ്ടാകുന്ന തലച്ചോറിന്റെ ക്ഷതം ഭേദപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു വിശ്വാസം. എന്നാല്‍ സ്റ്റെം സെല്‍ തെറാപ്പികൊണ്ട് തലച്ചോറിലെ കോശങ്ങളുടെ ക്ഷതം ഭേദമാക്കാന്‍ കഴിയുമെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ന്യൂറോളജിക്കലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും രോഗികള്‍ക്കും, അഡള്‍ട്ട് സ്റ്റെം സെല്‍ തെറാപ്പി ഒരു പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. കൊച്ചി സ്വദേശിയും സ്പാസ്റ്റിക് ക്വാഡ്രിപ്ലീജിക് സെറിബ്രല്‍ പാള്‍സി
രോഗബാധിതയുമായ രമ്യാ വി പ്രഭുവിന്റെ കേസ് ഇതിനുദാഹരണമാണ്.

പ്രസവ സമയത്ത് എല്ലാം സാധാരണ നിലയിലായിരുന്നുവെന്ന് എല്‍ഐസി ഉദ്യോഗസ്ഥയും രമ്യയുടെ മാതാവുമായ സന്ധ്യാപ്രഭു പറഞ്ഞു. പിതാവ് വിദ്യാധരപ്രഭു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥനാണ്. പക്ഷേ ജനിച്ച് മൂന്നാം നാള്‍ രമ്യയ്ക്ക് കടുത്ത മഞ്ഞപിത്തം ബാധിച്ചു. എന്‍ഐസിയുവില്‍ ആയിരുന്നു അവളെ ചികിത്സിച്ചിരുന്നത്. 2016 ഓഗസ്റ്റില്‍ ന്യൂറോജനില്‍ രമ്യ പരിശോധനയ്ക്ക് എത്തിയപ്പോള്‍ കണ്ടെത്തിയ അവളുടെ പ്രധാന പ്രശ്‌നം കൈകളുടെ പ്രവര്‍ത്തനത്തകരാര്‍
ആയിരുന്നു. അവളുടെ സംസാരവും അവ്യക്തമായിരുന്നു. ശരാശരി ആയിരുന്നു അവളുടെ ശ്രദ്ധയും ഏകാഗ്രതയും. 15-20 മിനുറ്റ് കഴിയുമ്പോള്‍ അവളുടെ ശ്രദ്ധമാറിപ്പോകുക പതിവായിരുന്നു. ശരാശരി ആയിരുന്നു അവളുടെ ബുദ്ധിശക്തിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശേഷിയും. കുളിക്കാനോ വസ്ത്രം ധരിക്കാനോ വൃത്തിയായിരിക്കാനോ ഒന്നും അവള്‍ക്ക് കഴിഞ്ഞിരുന്നില്ല. നിരപ്പല്ലാത്ത പ്രതലങ്ങളില്‍ നടക്കാനും വഴിമദ്ധ്യേയുള്ള തടസ്സങ്ങള്‍ മറികടക്കാനും തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും സഹായവും മേല്‍നോട്ടവും വേണ്ടി വന്നിരുന്നു.
ന്യൂറോജെനില്‍ രമ്യ സ്റ്റെം സെല്‍ തെറാപ്പിക്ക് വിധേയയാകുകയും അതോടൊപ്പം അവള്‍ക്കുവേണ്ടി മാത്രമായി ഒരു പുനരധിവാസ പ്രോഗ്രാം ചിട്ടപ്പെടുത്തുകയും ചെയ്തു. ബാലന്‍സ് നടത്തം, പടിക്കെട്ട് കയറല്‍, ബുദ്ധിശക്തി, അംഗവിന്യാസം, നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ അവള്‍ക്ക് നല്‍കി.
ആശുപത്രി വിട്ട ശേഷവും ന്യൂറോജെനില്‍ പഠിപ്പിച്ച ഫിസിയോതെറാപ്പിയും റീഹാബിലിറ്റേഷനും വീട്ടിലും തുടര്‍ന്നു. ഇപ്പോള്‍ അവള്‍ക്ക് ആരുടേയും സഹായമില്ലാതെ നടക്കാനും പടിക്കെട്ടുകള്‍ കയറാനും കഴിയുന്നുണ്ട്. പെരുമാറ്റ പ്രശ്‌നങ്ങള്‍ മെച്ചപ്പെട്ടു. കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ പുരോഗതി കൈവരിച്ചിരിക്കുന്നു. ഫൈന്‍ മോട്ടോര്‍ അസെസ്‌മെന്റ് മെച്ചപ്പെട്ടു. ്.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മന്ദഗതിയിലായ മാനസിക വളര്‍ച്ച, മസ്‌കുലര്‍ ഡിസ്ട്രഫി, നട്ടെല്ലിലെ പരിക്ക്, പക്ഷാഘാതം, ബ്രെയ്ന്‍ സ്‌ട്രോക്ക്, സെറിബെലര്‍ അറ്റാക്‌സിയ, മറ്റ് ന്യൂറോളജിക്കല്‍ തകരാറുകള്‍ എന്നിങ്ങനെയുള്ള രോഗാവസ്ഥകള്‍ക്കുള്ള ഏറ്റവും പുതിയ ചികിത്സാ മാര്‍ഗമായി ഉയര്‍ന്നു വരികയാണ് സ്റ്റെം സെല്‍ തെറാപ്പി. മോളിക്യൂളര്‍, സ്ട്രക്ചറല്‍, ഫങ്ഷണല്‍ തലത്തില്‍ തന്നെ കേടായ തലച്ചോറിലെ കോശങ്ങളെ ഭേദപ്പെടുത്താനുള്ള കഴിവ് ഈ ചികിത്സയ്ക്ക് ഉണ്ടെന്ന് ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്‍ഡ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററും സിയോണിലെ എല്‍ടിഎംജി ഹോസ്പിറ്റല്‍ ആന്‍ഡ്എല്‍ടി മെഡിക്കല്‍ കോളെജ് പ്രൊഫസറും ഹെഡ് ഓഫ് ന്യൂറോസര്‍ജറിയുമായ ഡോ. അലോക് ശര്‍മ്മ പറഞ്ഞു.
വളരെ ലളിതവും സുരക്ഷിതവുമാണ് സ്റ്റെം സെല്‍ തെറാപ്പിയെന്ന് ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്‍ഡ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്റ്റര്‍ ഡോ. നന്ദിനി ഗോകുല ചന്ദ്രന്‍ പറഞ്ഞു. ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്‍ഡ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെയ്ത സ്റ്റെം സെല്‍ തെറാപ്പി (എസ്‌സിടി) ഒരു സൂചിയുടെ സഹായത്തോടെ രോഗിയുടെ മജ്ജയില്‍ നിന്ന് സ്റ്റെം സെല്‍ എടുക്കുകയും പ്രോസസിങ്ങിനു ശേഷം അവരുടെ സ്‌പൈനല്‍ ഫ്‌ളൂയിഡിലേക്ക് ശരീരത്തില്‍ നിന്നു തന്നെയാണ് ഇവ എടുക്കുന്നത് എന്നതിനാല്‍ റിജക്ഷനോ പാര്‍ശ്വഫലങ്ങളോ ഉണ്ടാകുകയില്ല. അതിനാല്‍ തന്നെ പൂര്‍ണമായും സുരക്ഷിതമാണ്.

നവി മുംബയിലെ നെരുളില്‍ സ്ഥിതി ചെയ്യുന്ന ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്‍ഡ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റെല്‍ തെറാപ്പി മാത്രമല്ല റീഹാബിലിറ്റേഷനും നല്‍കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ്.്. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ് പുഷ്‌കല 09821529653.

Comments

comments

Categories: Trending