യൂനസ് ഖാന് അപൂര്‍വ റെക്കോര്‍ഡ്

യൂനസ് ഖാന് അപൂര്‍വ റെക്കോര്‍ഡ്

 

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ പാക്കിസ്ഥാന്‍ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുമ്പോഴും അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി പതറുമ്പോഴും അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി പാക് ബാറ്റ്‌സ്മാന്‍ യൂനസ് ഖാന്‍. യുഎഇ ഉള്‍പ്പെടെയുള്ള പതിനൊന്ന് ക്രിക്കറ്റ് രാഷ്ട്രങ്ങളില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡിനാണ് യൂനസ് ഖാന്‍ അര്‍ഹനായത്.

പുറത്താകാതെ 279 പന്തുകളില്‍ നിന്നും 14 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെ 136 റണ്‍സാണ് ഓസ്‌ട്രേലിയക്കെതിരെ യൂനസ് ഖാന്‍ നേടിയിരിക്കുന്നത്. യൂനസ് ഖാന്‍ കരിയറില്‍ നേടുന്ന 34-ാം സെഞ്ച്വറിയാണിത്. ഓസ്‌ട്രേലിയയുടെ 538 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 538 റണ്‍സ് പിന്തുടരുന്ന പാക്കിസ്ഥാന്‍ എട്ട് വിക്കറ്റിന് 271 റണ്‍സ് എന്ന നിലയിലാണ്.

Comments

comments

Categories: Sports