എയര്‍സെല്ലിന്റെ 2ജി ലൈസന്‍സ് റദ്ദാക്കുമെന്ന് സുപ്രീം കോടതി

എയര്‍സെല്ലിന്റെ 2ജി ലൈസന്‍സ് റദ്ദാക്കുമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി : ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ എയര്‍സെല്ലിന്റെ ഭൂരിപക്ഷം ഓഹരികളും മലേഷ്യന്‍ വ്യവസായിയും മാക്‌സിസ് ഉടമയുമായ അനന്തകൃഷ്ണന്‍ വാങ്ങിയെങ്കില്‍ കമ്പനിയുടെ 2ജി ലൈസന്‍സ് റദ്ദാക്കുമെന്ന് സുപ്രീം കോടതി. എന്നാല്‍ അനന്തകൃഷ്ണന്റെ സഹായിയും ഡയറക്റ്ററുമായ അഗ്‌സറ്റസ് റാല്‍ഫ് മാര്‍ഷലിന്‍ കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞില്ല.

ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ എയര്‍സെല്ലിന്റെ 2ജി സ്‌പെക്ട്രം ലൈസന്‍സ് മറ്റ് ഏതെങ്കിലും കമ്പനിക്ക് നല്‍കുന്നതിന് കോടതി വിസമ്മതിച്ചു. അതേസമയം കൃഷ്ണനും മാര്‍ഷലിനും കോടതി മുമ്പാകെ ഹാജരാകാതിരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

എന്നാല്‍ ഉപയോക്താക്കള്‍ നേരിടുന്ന പ്രയാസം ഒഴിവാക്കുന്നതിനായി എയര്‍സെല്ലിന്റെ 2ജി ലൈസന്‍സ് മറ്റ് ഏതെങ്കിലും സേവനദാതാവിന് താല്‍ക്കാലികമായി കൈമാറുന്നതിന് ഐടി മന്ത്രാലയത്തിന് നടപടി സ്വീകരിക്കാമെന്നും മന്ത്രാലയം ഇതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അനന്തകൃഷ്ണന്‍, മാര്‍ഷല്‍ എന്നിവര്‍ കോടതിയില്‍ ഹാജരാകണമെന്നും അല്ലെങ്കില്‍ 2ജി ലൈസന്‍സ് റദ്ദാക്കുന്നതായി ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി. ലൈസന്‍സ് റദ്ദ് ചെയ്താല്‍ ഇവര്‍ക്ക് സാമ്പത്തിക നഷ്ടമെന്ന വാദം ഉന്നയിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി അറിയിച്ചു. 2006 നവംബറിലാണ് എയര്‍സെല്ലിന് 2ജി സ്‌പെക്ട്രം ലൈസന്‍സ് ലഭിക്കുന്നത്.

കേസ് ഫെബ്രുവരി മൂന്നിന് വീണ്ടും പരിഗണിക്കും.

Comments

comments

Categories: Slider, Top Stories