എയര്‍ ഇന്ത്യക്കുവേണ്ടി വിമാനം വാങ്ങിയത് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

എയര്‍ ഇന്ത്യക്കുവേണ്ടി വിമാനം വാങ്ങിയത് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

 

ന്യൂ ഡെല്‍ഹി : എയര്‍ ഇന്ത്യയ്ക്കുവേണ്ടി വിമാനങ്ങല്‍ വാങ്ങിയതും പാട്ടത്തിനെടുത്തതും സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2004-2008 കാലയളവിലെ ഇടപാടുകളാണ് അന്വേഷിക്കേണ്ടത്. ഇടപാടുകളില്‍ ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നിരുന്നു.

സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന എന്‍ജിഒ ആണ് പരാതിയുമായി കോടതിയിലെത്തിയത്. എയര്‍ ഇന്ത്യയുടെ ചെലവില്‍ സ്വകാര്യ വിമാനകമ്പനികള്‍ക്ക് ഉഭയകക്ഷി റൂട്ടുകള്‍ അനുവദിച്ചിരുന്നതായും സംഘടന ആരോപിച്ചു. വിമാനങ്ങള്‍ വാങ്ങിയ സമയത്ത് എന്‍സിപിയിലെ പ്രഫുല്‍ പട്ടേല്‍ ആയിരുന്നു യുപിഎ സര്‍ക്കാരിലെ വ്യോമയാന മന്ത്രി.

ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍, ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വര്‍ഷം ജൂണിന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. സിബിഐ അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യമാണെന്ന് എന്‍ജിഒയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ ആവശ്യം കോടതി നിരസിച്ചു.

Comments

comments

Categories: Slider, Top Stories