നാല് മാസം; നവി കയറ്റുമതി 2,000 യൂണിറ്റ്

നാല് മാസം; നവി കയറ്റുമതി 2,000 യൂണിറ്റ്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ പുതിയ സെഗ്‌മെന്റിന് തുടക്കമിട്ട ഹോണ്ട നവി കയറ്റുമതി 2,000 യൂണിറ്റ് കടന്നു. കയറ്റുമതി ആരംഭിച്ച് നാല് മാസത്തിനുള്ളിലാണ് പുതിയ നേട്ടം നവി കരസ്ഥമാക്കിയത്. നിലവില്‍ നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങൡലേക്ക് മാത്രമാണ് നവി കയറ്റുമതി ചെയ്യുന്നത്. മറ്റു രാജ്യങ്ങളിലെ വിപണി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കയറ്റുമതി ഉടന്‍ ആരംഭിക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വ്യക്തമാക്കി.
നവി അഡ്വഞ്ചര്‍ ആന്‍ഡ് ക്രോം എഡിഷന്‍ പുറത്തിറക്കിയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ വിപണിയിലെത്തിയ നവി ഇതിനോടകം തന്നെ ആഭ്യന്തര വിപണിയില്‍ 50,000 യൂണിറ്റ് വില്‍പ്പന നടത്തിയിട്ടുണ്ട്.
നവിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളില്‍ കമ്പനിക്ക് അതീവ സന്തുഷ്ടിയുണ്ടെന്ന് കമ്പനി മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വൈസ് പ്രസിഡന്റ് യദ്‌വീന്ദര്‍ സിംഗ് ഗുലേറിയ അറിയച്ചു. പുതിയ എഡിഷന്‍ എത്തുന്നതോടെ നവിക്കുള്ള സ്വീകാര്യത ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം.
ഹോണ്ട റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഇന്ത്യയാണ് നവിയുടെ രൂപകല്‍പ്പനയും നിര്‍മാണവും പൂര്‍ണമായും നിര്‍വഹിച്ചത്. കമ്പനിയുടെ തന്നെ ആക്ടീവയുടെ 109 സിസി എന്‍ജിനാണ് നവിക്കും നല്‍കിയിരിക്കുന്നത്.

Comments

comments

Categories: Auto