ഇഗ്‌നിസിനു വെല്ലുവിളി ‘ക്രോസായി’ എത്തും

ഇഗ്‌നിസിനു വെല്ലുവിളി ‘ക്രോസായി’ എത്തും

 

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഡെല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ കണ്‍സപ്റ്റ് മോഡലായി അവതരിപ്പിച്ച ഡാറ്റ്‌സണ്‍ ഗോ ക്രോസും ഈ വര്‍ഷം വിപണിയിലേക്ക്. മാരുതി സുസുക്കി ഏറെ പ്രതീക്ഷയോടെ പുറത്തിറക്കുന്ന ഇഗ്‌നിസ് ഈ മാസം പുറത്തിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ കടുത്ത മത്സരമാണ് കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗത്തില്‍ നടക്കാനിരിക്കുന്നത്.
ഇതുവരെ ക്രോസോവര്‍ എന്താണെന്ന് പോലും ഇന്ത്യയില്‍ പരീക്ഷണം നടത്താത്ത ഡാറ്റ്‌സന്‍ ഈ സെഗ് മെന്റിലുണ്ടാകുന്ന നേട്ടം കണ്ടിട്ടുതന്നെയാണ് ഗോ ക്രോസോവര്‍ അവതരിപ്പിക്കുന്നത്. ഇതോടെ കമ്പനിയുടെ ആദ്യ ക്രോസോവര്‍ എന്ന പേര് ഗോ ക്രോസില്‍ വന്നു ചേരും.
എക്‌സ്‌പോയില്‍ ഡാറ്റസന്റെ പവലിയനില്‍ നാലാളെ കൂട്ടിയതും ഈ ക്രോസോവര്‍ തന്നെയാണ്. അന്നാകും ഒരു പക്ഷെ ഈ ക്രോസോവറിനെ കുറിച്ച് കമ്പനി തന്നെ സീരിയസാകുന്നത്. ഈ സീരിയസയാതിനാല്‍ നിര്‍മാണവും സീരീയസായി. അതേസമയം, ഇഗ്‌നിസിന് കൂടെ ഒന്നും പുറത്തിറക്കാനുള്ള പരിപാടി കമ്പനിക്കില്ല.
ദൈനംദിന ഉപയോഗം, നാഗരിക ഉപയോഗം എന്നിവയ്ക്കു പുറമെ അത്യാവശ്യം അവധിക്കാല യാത്രകള്‍ക്കും ഉപയോഗിക്കാന്‍ തക്കരീതിയില്‍ രൂപകല്‍പ്പന നടത്തിയിട്ടുള്ള വാഹനമാണിത്.
ബോക്‌സി ഡിസൈന്‍ കൈവരിച്ചിരിക്കുന്ന ഗോ ക്രോസില്‍ ഹെക്‌സാഗണല്‍ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, സ്‌കിഡ് പ്ലേറ്റ്, പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നീ സവിശേഷതകളാണ് പുറമെ നല്‍കിയിരിക്കുന്നത്.
സാഹസികത ഇഷ്ടപ്പെടുന്ന പുത്തന്‍ തലമുറയെയാണ് ഈ മോഡല്‍ ലക്ഷ്യമിടുന്നത്. ഡാറ്റ്‌സന്റെ ഗോ പ്ലസ് മോഡലിനു സമാനമായ മൂന്നു നിര സീറ്റാണ് ഈ ക്രോസോവറിലും ഉള്ളത്. എന്നാല്‍ ഡിസൈനും ഫീച്ചറുകളും ഗോ പ്ലസില്‍ നിന്നു വിഭിന്നമാണ്.
നിസാന്‍ മൈക്രയ്ക്ക് കരുത്തേകുന്ന 1.2ലിറ്റര്‍, 1.5ലിറ്റര്‍ ടിഡിസിഐ ഡീസല്‍ എന്‍ജിനായിരിക്കും ഗോ ക്രോസിന് കരുത്തേകുന്നത്.
ഈ വര്‍ഷം പകുതിയോടു കൂടി വിപണിയിലെത്തുമെന്ന് കരുതുന്ന ഈ വാഹനത്തിന് ഏതാണ്ട് അഞ്ചു ലക്ഷത്തോളമായിരിക്കും വില.
നാലാമതായി ഡാറ്റ്‌സന്‍ വിപണിയിലെത്തിക്കുന്ന ഈ ക്രോസോവറിന് പുറത്തിറങ്ങാനിരിക്കുന്ന മാരുതി ഇഗ്‌നിസ്, ഹ്യുണ്ടായ് ആക്ടീവ് ഐ20, ടൊയോട്ട എത്തിയോസ് ക്രോസ് എന്നീ മോഡലുകളായിരിക്കും എതിരാളികളാവുക.
നിസാന്‍ എക്‌സ്‌ട്രെയില്‍ ഹൈബ്രിഡ് ഏപ്രിലോടുകൂടി വിപണിയിലെത്തിയതിനു ശേഷമായിരിക്കും ഡാറ്റ്‌സന്‍ ഗോ ക്രോസ് മോഡലിന്റെ അവതരണമുണ്ടാവുകയെന്നാണ് സൂചനകള്‍.

Comments

comments

Categories: Auto