2017-18 ല്‍ കോള്‍ ഇന്ത്യ ലക്ഷ്യം വെക്കുന്നത് 660 മില്യണ്‍ ടണ്‍ ഉല്‍പ്പാദനം

2017-18 ല്‍ കോള്‍ ഇന്ത്യ ലക്ഷ്യം വെക്കുന്നത് 660 മില്യണ്‍ ടണ്‍ ഉല്‍പ്പാദനം

ന്യൂ ഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് 2017 -18 സാമ്പത്തിക വര്‍ഷത്തില്‍ കല്‍ക്കരി ഉല്‍പ്പാദനം 660 മില്യണ്‍ ടണ്ണായി വര്‍ധിപ്പിക്കും. ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന സ്ഥാപനമാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. 2016-17 വര്‍ഷത്തെ 575 മില്യണ്‍ ടണ്ണെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും കല്‍ക്കരി മന്ത്രാലയ സെക്രട്ടറി സുശീല്‍ കുമാര്‍ പറഞ്ഞു. മാത്രമല്ല, 2020 ഓടെ ഒരു ബില്യണ്‍ ടണ്‍ കല്‍ക്കരി ഖനനം ചെയ്‌തെടുക്കാനാണ് ലക്ഷ്യം നിശ്ചയിച്ചിട്ടുള്ളത്.

രാജ്യത്ത് എഴുപത് ശതമാനത്തോളം വൈദ്യുതി കല്‍ക്കരിയില്‍നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്തെ മൂന്നാമത്തെ വലിയ കല്‍ക്കരി ഖനന രാജ്യമായ ഇന്ത്യ തന്നെയാണ് മൂന്നാമത്തെ വലിയ ഇറക്കുമതി രാജ്യവും. ഇറക്കുമതി കുറയ്ക്കുന്നതിന് ആഭ്യന്തര ഖനനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സമരങ്ങളും ഖനി അപകടങ്ങളും പ്രതിഷേധങ്ങളും മറ്റും കാരണം വര്‍ഷങ്ങളായി കോള്‍ ഇന്ത്യയ്ക്ക് അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കാറില്ല. ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ കോള്‍ ഇന്ത്യ 378 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് ഖനനം ചെയ്തത്.

Comments

comments

Categories: Slider, Top Stories