Archive

Back to homepage
Slider Top Stories

എയര്‍സെല്ലിന്റെ 2ജി ലൈസന്‍സ് റദ്ദാക്കുമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി : ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ എയര്‍സെല്ലിന്റെ ഭൂരിപക്ഷം ഓഹരികളും മലേഷ്യന്‍ വ്യവസായിയും മാക്‌സിസ് ഉടമയുമായ അനന്തകൃഷ്ണന്‍ വാങ്ങിയെങ്കില്‍ കമ്പനിയുടെ 2ജി ലൈസന്‍സ് റദ്ദാക്കുമെന്ന് സുപ്രീം കോടതി. എന്നാല്‍ അനന്തകൃഷ്ണന്റെ സഹായിയും ഡയറക്റ്ററുമായ അഗ്‌സറ്റസ് റാല്‍ഫ് മാര്‍ഷലിന്‍ കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞില്ല.

Slider Top Stories

2017-18 ല്‍ കോള്‍ ഇന്ത്യ ലക്ഷ്യം വെക്കുന്നത് 660 മില്യണ്‍ ടണ്‍ ഉല്‍പ്പാദനം

ന്യൂ ഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് 2017 -18 സാമ്പത്തിക വര്‍ഷത്തില്‍ കല്‍ക്കരി ഉല്‍പ്പാദനം 660 മില്യണ്‍ ടണ്ണായി വര്‍ധിപ്പിക്കും. ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന സ്ഥാപനമാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. 2016-17 വര്‍ഷത്തെ 575 മില്യണ്‍

Slider Top Stories

ടിബറ്റന്‍ ജനതയെ തടഞ്ഞുവെച്ച് ചൈന: വിലക്ക് ദലൈലാമയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ 

ന്യൂഡെല്‍ഹി : ബോധ്ഗയയില്‍ നടക്കുന്ന ബുദ്ധമത പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ടിബറ്റന്‍ ജനതയ്ക്ക് ചൈനയുടെ വിലക്ക്. ടിബറ്റന്‍ ജനതയുടെ ആത്മീയാചാര്യന്‍ ദലൈലാമ പങ്കെടുക്കുന്ന പരിപാടിയില്‍നിന്ന് ആയിരക്കണക്കിനാളുകളെയാണ് ചൈന തടഞ്ഞത്. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു. ഭീകരതയും വിഘടനവാദവും നേരിടുന്നതിന് യാത്രാ നിയന്ത്രണങ്ങള്‍ പുതുക്കിയതായി ചൈനീസ്

Slider Top Stories

യുഎസ് കമ്പനികളെ പൂട്ടാനൊരുങ്ങി ചൈന

  ബെയ്ജിംഗ്: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റശേഷം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി നിലകൊള്ളുകയും ലോകത്തെ വലിയ രണ്ട് സമ്പദ് വ്യവസ്ഥകള്‍ തമ്മില്‍ ‘വ്യാപാരയുദ്ധം’ തുടങ്ങുകയും ചെയ്താല്‍ യുഎസ് കമ്പനികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് ചൈന കൃത്യമായ രൂപരേഖ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. പ്രമുഖ യുഎസ്

Slider Top Stories

രാജ്യത്ത് ഇന്ധന വില കുതിച്ചുയരും

  ന്യൂ ഡെല്‍ഹി: സൗദി അറേബ്യയും ഇറാഖും പുതിയതന്ത്രം സ്വീകരിച്ചതോടെ ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നേക്കും. അസംസ്‌കൃത എണ്ണവില ഉയര്‍ത്താനാണ് പ്രമുഖ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളായ സൗദി അറേബ്യയും ഇറാഖും തീരുമാനിച്ചിരിക്കുന്നത്. ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര എണ്ണ വിപണിയില്‍ പിടിച്ചുനില്‍ക്കുന്നതിന്റെ

Slider Top Stories

ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍: ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികള്‍; ഗുണഭോക്താക്കളെ കണ്ടെത്താന്‍ സോഷ്യല്‍ രജിസ്ട്രി

ന്യൂഡെല്‍ഹി: ഗ്രാമീണ സാമൂഹ്യ സഹായ പരിപാടികള്‍ ഒന്നാകെ ഉടച്ചുവാര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ദാരിദ്ര്യത്തിന് പുതിയ നിര്‍വ്വചനം, വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് സോഷ്യല്‍ രജിസ്ട്രി, ഫണ്ടുകള്‍ ചെലവഴിക്കുന്നതിനും പദ്ധതികളുടെ മേല്‍നോട്ടത്തിനും പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം തുടങ്ങിയവയാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.

Slider Top Stories

പൂനെയിലെ റിയല്‍റ്റി പദ്ധതി ഡൊണാള്‍ഡ് ട്രംപ് ഉപേക്ഷിക്കുന്നു

വാഷിംഗ്ടണ്‍/പൂനെ : ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ റിയല്‍റ്റി പ്രൊജക്റ്റുകള്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപേക്ഷിക്കുന്നു. പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടശേഷം ട്രംപിന്റെ ബിസിനസ് ഭാവി സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇന്ത്യയിലെ പൂനെ, അര്‍ജന്റീനയിലെ ബ്യൂണസ് അയേര്‍സ്

Branding

രാജീവ് സേഥി എയര്‍ടെല്‍ ആഫ്രിക്ക സിസിഒ

  ഭാരതി എയര്‍ടെല്‍ ആഫ്രിക്കന്‍ യൂണിറ്റിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറാ(സിസിഒ)യി രാജീവ് സേഥിയെ നിയമിച്ചു. പതിനഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉപഭോക്തൃ കേന്ദ്രീകൃത സാമ്പത്തിക തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് അദ്ദേഹത്തിന്റെ ചുമതല. അടുത്തകാലം വരെ ബംഗ്ലാദേശ് ടെലികോം സേവനദാതാക്കളായ ഗ്രാമീണ്‍ഫോണിന്റെ സിഇഒയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു

Branding

റദ്ദാക്കിയ ടിക്കറ്റുകളുടെ തുക തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിച്ചെന്ന് ദക്ഷിണ റെയ്ല്‍വെ

ചെന്നൈ: റദ്ദാക്കിയ ടിക്കറ്റുകളില്‍ 80 ശതമാനത്തിന്റെയും തുക തിരികെ നല്‍കാനുള്ള നടപടി സ്വീകരിച്ചെന്ന് ദക്ഷിണ റെയ്ല്‍വെ. പണം യാത്രക്കാരുടെ ബാങ്ക് എക്കൗണ്ടില്‍ ഇലക്ട്രോണിക് ഇടപാടിലൂടെ എത്തിച്ചേരും. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ കറന്‍സി ക്ഷാമം മറികടക്കുന്നതിനുവേണ്ടി കൗണ്ടര്‍ ടിക്കറ്റ്

Branding

വ്യക്തികളെയും സ്ഥാപനങ്ങളെയും ശാക്തീകരിക്കുക ലക്ഷ്യം: ഭാസ്‌കര്‍ പ്രാമാണിക്

  ഹൈദരാബാദ്: ഡിജിറ്റല്‍ പരിവര്‍ത്തനം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വേളയില്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും ശാക്തീകരിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് സോഫ്റ്റ്‌വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ചെയര്‍മാന്‍ ഭാസ്‌കര്‍ പ്രാമാണിക് പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നിലപാട്

Branding

വോക്ഹാര്‍ഡിന്റെ അങ്കലേശ്വര്‍ പ്ലാന്റിന് യുഎസ് എഫ് ഡിഎ മുന്നറിയിപ്പ്

  ന്യൂഡെല്‍ഹി: മുംബൈ ആസ്ഥാനമാക്കിയ ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക്‌നോളജി കമ്പനി വോക്ഹാര്‍ഡിന് ഉപഭോക്തൃ സംരക്ഷണ ഏജന്‍സിയായ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (യുഎസ്എഫ്ഡിഎ) മുന്നറിയിപ്പ് കത്തയച്ചു. കമ്പനിയുടെ ഗുജറാത്തിലെ അങ്കലേശ്വര്‍ പ്ലാന്റിലെ തൊഴിലാളികള്‍ക്ക് ജോലിസമയത്ത് ധരിക്കേണ്ട വസ്ത്രങ്ങള്‍ നല്‍കാത്തതുള്‍പ്പെടെയുള്ള നിയമങ്ങള്‍ ലംഘിച്ചതിനാണ്

Branding

ഇന്ത്യയില്‍ ഷവോമിയുടെ വില്‍പ്പന ബില്ല്യണ്‍ ഡോളര്‍ കടന്നു

  ബെംഗളൂരു: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി കോര്‍പ്പറേഷന്റെ ഇന്ത്യയില്‍ നിന്നുള്ള വരുമാനം ഒരു ബില്ല്യണ്‍ ഡോളര്‍ കടന്നു. ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി രണ്ട് വര്‍ഷം കൊണ്ടാണ് ഷവോമി ഈ നേട്ടം സ്വന്തമാക്കിയത്. ലോകത്തില്‍ അതിവേഗത്തില്‍ വളരുന്ന പ്രമുഖ വിപണികളില്‍

Branding

തെലങ്കാനയും അസമും ഉദയ് പദ്ധതിയില്‍

  ന്യൂഡെല്‍ഹി: തെലങ്കാനയും അസമും കേന്ദ്രസര്‍ക്കാരിന്റെ ഉജ്ജ്വല്‍ ഡിസ്‌കോം അഷുറന്‍സ് യോജന (ഉദയ്)യുടെ ഭാഗമായി. അടുത്തയാഴ്ച തമിഴ്‌നാടും പദ്ധതിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്ക് സാമ്പത്തിക, നവീകരണം സാധ്യമാക്കുന്ന പദ്ധതിയാണ് ഉദയ്. ഉദയ് പദ്ധതിയില്‍ അംഗമാകുന്നതോടെ തെലങ്കാനയ്ക്ക് 6,116

Slider Top Stories

കണക്കുകൂട്ടല്‍ തെറ്റി: 97% അസാധു നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് സൂചന

  ന്യൂഡെല്‍ഹി: അസാധുവാക്കിയ 97 ശതമാനം നോട്ടുകളും ഡിസംബര്‍ 30നകം തന്നെ ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. അസാധുനോട്ടുകള്‍ നിക്ഷേപിക്കാനുള്ള പരിധി ഡിസംബര്‍ 31നു അവസാനിക്കുന്നതിനു മുന്‍പു തന്നെ 14.97 ലക്ഷം കോടിയുടെ 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയതായാണ് ബ്ലൂംബെര്‍ഗ്

Slider Top Stories

നോട്ട് അസാധുവാക്കല്‍: സേവന മേഖലയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും തളര്‍ച്ച

  ന്യൂഡെല്‍ഹി : ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയശേഷം അവശ്യകത കുറഞ്ഞതോടെ സേവന മേഖല തുടര്‍ച്ചയായ രണ്ടാം മാസവും മാന്ദ്യം നേരിട്ടതായി സര്‍വേ. നിക്കി/മാര്‍കിറ്റ് സര്‍വീസസിന്റെ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് നവംബറില്‍ 46.7 ആയിരുന്നെങ്കില്‍ ഡിസംബര്‍ മാസത്തില്‍ 46.8 ആണ്. അമ്പതിന്

Banking

ആപ്പിള്‍ സോഫ്റ്റ്ബാങ്ക് ടെക് ഫണ്ടില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

  കാലിഫോര്‍ണിയ: ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ ടെക് ഫണ്ടില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ആപ്പിള്‍ സ്ഥിരീകരിച്ചു. ടെക് ഫണ്ടില്‍ തങ്ങള്‍ 25 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് സോഫ്റ്റ്ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. 45 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഉറപ്പുവരുത്തുന്നതിന് സൗദി

Branding

എസ് പദ്മനാഭനെ ടാറ്റ പവര്‍ ചെയര്‍മാനായി നിയമിച്ചു

  മുംബൈ: സൈറസ് മിസ്ട്രിയുടെ പുറത്താക്കലിനെ തുടര്‍ന്ന് ഒഴിവ് വന്ന ടാറ്റ പവറിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ് പദ്മനാഭനെ നിയമിച്ചതായി ടാറ്റ ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. 2014 വരെ കമ്പനിയുടെ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ചുമതലയിലിരുന്ന പദ്മനാഭന്‍ കഴിഞ്ഞ ഡിസംബറിലാണ് കമ്പനി ബോര്‍ഡിലെ

Branding

ചെറുകിട ബ്രാന്‍ഡുകള്‍ക്ക് സാമ്പത്തിക, സാങ്കേതിക പിന്തുണ നല്‍കാന്‍ മിന്ത്ര പദ്ധതി

  ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഫാഷന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ മിന്ത്ര പത്ത് ചെറുകിട ബ്രാന്‍ഡുകള്‍ക്ക് സാമ്പത്തിക, സാങ്കേതിക പിന്തുണയും ഡിസൈന്‍ രംഗത്ത് മികച്ച നിര്‍ദേശവും നല്‍കുന്നതിനായി തങ്ങളുടെ ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം പുനരാരംഭിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ ബ്രാന്‍ഡുകളിലൂടെ 500

Banking

പിഒഎസ് ഇടപാട് നിരക്ക് ഒഴിവാക്കാന്‍ എസ്ബിഐ പദ്ധതി

  ന്യൂഡെല്‍ഹി: പിഒഎസ് ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്നും ഈടാക്കുന്ന നിരക്ക് ഒഴിവാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതിയിടുന്നു. 20 ലക്ഷത്തില്‍ കുറവ് വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളെ പിഒഎസ് നിരക്കില്‍ നിന്നും ഒഴിവാക്കാനാണ് എസ്ബിഐ ആലോചിക്കുന്നത്. നോട്ട് രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ

Auto Trending

ഫാരഡെ ഫ്യൂച്ചര്‍ ആദ്യ വാഹനം പ്രദര്‍ശിപ്പിച്ചു

  ലാസ് വെഗാസ്: ഇലക്ട്രിക് കാര്‍മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ ടെല്‍സയെ ബഹളങ്ങളില്ലാതെ മറികടക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇലക്ട്രിക് കാര്‍ സ്റ്റാര്‍ട്ടപ്പായ ഫാരഡെ ഫ്യൂച്ചര്‍ ആദ്യ വാഹനം പ്രദര്‍ശിപ്പിച്ചു. സ്വകാര്യ ഗതാഗത മേഖലയിലെ ഒരു പുതിയ സ്പീഷീസ് എന്ന വിശേഷണത്തോടെയാണ് കമ്പനി പുതിയ