ഇന്ത്യന്‍ ക്രിക്കറ്റില്‍ ദളിതര്‍ക്ക് സംവരണം വേണം: കേന്ദ്രമന്ത്രി

ഇന്ത്യന്‍ ക്രിക്കറ്റില്‍ ദളിതര്‍ക്ക് സംവരണം വേണം: കേന്ദ്രമന്ത്രി

 

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ ദളിതര്‍ക്ക് സംവരണം നല്‍കണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്രമന്ത്രി. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹമന്ത്രിയായ രാംദാസ് അഠാവാലെയാണ് ദേശീയ ക്രിക്കറ്റ് ടീമില്‍ ദളിതര്‍ക്ക് സംവരണം വേണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദളിത് സംവരണം ഏര്‍പ്പെടുത്തുന്നത് ടീമിന് കൂടുതല്‍ ഗുണകരമാകുമെന്നും രാംദാസ് അഠാവാലെ അവകാശപ്പെട്ടു.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നതുപോലെ ഇന്ത്യന്‍ ക്രിക്കറ്റിലും നടപ്പിലാക്കുന്നത് ടീമിനെ കൂടുതല്‍ വിജയങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുമെന്നറിയിച്ച രാംദാസ് അഠാവാലെ വിരാട് കോഹ്‌ലി നേതൃത്വത്തിലുള്ള ടെസ്റ്റ് ടീം വളരെ മികച്ച പ്രകടനം കാഴിചവയ്ക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. എംബിബിഎസ് പറനത്തിനുള്ള സംവരണം ഒരാള്‍ ഡോക്ടറാകും എന്ന ഉറപ്പ് നല്‍കുന്നില്ലെന്നാണ് മന്ത്രിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് പ്രതിപക്ഷം പറഞ്ഞത്. രാജ്യത്തെ കായിക മേഖലയില്‍ ദളിതര്‍ക്ക് സംവരണം നല്‍കണമെന്ന ആവശ്യവുമായി ബിജെപി എംപിയായ ഉദിത് രാജും മുമ്പ് രംഗത്തെത്തിയിരുന്നു.

Comments

comments

Categories: Sports