എയര്‍സെല്‍ കോള്‍ ഡ്രോപ്പ് അടിസ്ഥാന നിരക്കിലും ഉയര്‍ന്നു

എയര്‍സെല്‍ കോള്‍ ഡ്രോപ്പ് അടിസ്ഥാന നിരക്കിലും ഉയര്‍ന്നു

 

ന്യൂഡെല്‍ഹി: ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ എയര്‍സെല്‍ ടെലികോം ഓപ്പറേറ്റര്‍ ഉയര്‍ന്ന കോള്‍ ഡ്രോപ്പ് നിരക്ക് രേഖപ്പെടുത്തിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കോള്‍ മുറിയല്‍ പരിധി സാധരണപരിധിയേക്കാള്‍ കൂടുതല്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാധരണ സമയങ്ങളിലും നെറ്റ്‌വര്‍ക്ക് ഹെവി ട്രാഫിക്കിലായിരിക്കുമ്പോഴും ഒരു പോലെ കോള്‍ ഡ്രോപ്പ് അനുഭവപ്പെട്ടതായി ട്രായ് വിശദീകരിച്ചു.
അസം, ബീഹാര്‍, ജമ്മു & കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കന്‍ ടെലികോം സര്‍ക്കിളുകളിലും വെകുന്നേരങ്ങളിലും രാത്രിസമയങ്ങളിലും (നോണ്‍ പീക്ക് ഹവേഴ്‌സ്) എയര്‍സെല്‍ ഉപഭോക്താക്കള്‍ക്ക് കോള്‍ ഡ്രോപ് അഭിമുഖീകരിക്കേണ്ടി വന്നു. ബീഹാറില്‍ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ എയര്‍സെലിന്റെ കോള്‍ ഡ്രോപ്പ് നിരക്കില്‍ ആറ്മടങ്ങ് വര്‍ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എയര്‍സെല്‍ നെറ്റ്‌വര്‍ക്കിന്റെ 22 ടെലികോം സര്‍ക്കിളുകളില്‍ 12 ഇടത്ത് രാത്രിസമയങ്ങളില്‍ കോള്‍ ഡ്രോപ്പ് അനുഭവപ്പെട്ടിട്ടുണ്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ അസം സര്‍ക്കിളിലാണ് ഏറ്റവും കൂടുതല്‍ കോള്‍ ഡ്രോപ്പ് രേഖപ്പെടുത്തിയത്. 19.05 ശതമാനം കോളുകള്‍ വിച്ഛേദിക്കപ്പെട്ടതായാണ് വിവരം. എയര്‍സെലിന്റെ പത്ത് സര്‍ക്കിളുകളില്‍ 3ജി നെറ്റ്‌വര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ കോള്‍ മുറിയല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു മാസം രണ്ട് ശതമാനത്തില്‍ കൂടുതല്‍ കോളുകള്‍ രാത്രിസമയങ്ങളിലും മൂന്ന് ശതമാനത്തില്‍ കൂടുതല്‍ കോളുകള്‍ ഹവി ട്രാഫിക് സമയങ്ങളിലും സാധാരണയായി ഡിസ്‌കണക്റ്റ് ആയി പോകില്ലെന്നാണ് ട്രായ്‌യുടെ അടിസ്ഥാന കോള്‍ഡ്രോപ്പ് നിരക്ക് വ്യക്തമാക്കുന്നത്. കമ്പനികളുടെ 2ജ, 3ജി നെറ്റ്‌വര്‍ക്കുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയ ശേഷമാണ് ഈ അടിസ്ഥാന പരിധി നിശ്ചയിച്ചിട്ടുള്ളത്. രാത്രി സമയങ്ങളില്‍ എയര്‍ടെലിന്റെ 2ജി നെറ്റ്‌വര്‍ക്കിലാണ് കൂടുതലായി കോള്‍ ഡ്രോപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.

Comments

comments

Categories: Branding