ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു

ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗ്ദീശ് സിങ് ഖെഹാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ടിഎസ് ഠാക്കൂറിന്റെ പിന്‍ഗാമിയായാണ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ ചുമതലയേല്‍ക്കുന്നത്. ഇന്ത്യയുടെ 44മത്തെ ചീഫ് ജസ്റ്റിസായ ജെഎസ് ഖെഹാര്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ സിഖ് സമുദായക്കാരനുമാണ്. 65 വയസ് തികയുന്നതിന്റെ തലേന്ന് ഈ വര്‍ഷം ഓഗസ്റ്റ് 27 ന് അദ്ദേഹം വിരമിക്കും.

ജസ്റ്റിസ് ജെഎസ് ഖെഹാര്‍ നേരത്തെ ഉത്തരാഖണ്ഡ്, കര്‍ണാടക ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്നു. ഭരണഘടനയുടെ 99മത്  ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരവിട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് ജെഎസ് ഖെഹാറും അംഗമായിരുന്നു. ഇതേതുടര്‍ന്നാണ് 2014 ല്‍ നാഷണല്‍ ജുഡീഷ്യല്‍ അപ്പോയന്റ്‌മെന്റ് കമ്മീഷന്‍ രൂപീകരിക്കുന്നത്.

Comments

comments

Categories: Slider, Top Stories