അദാനി ഗ്രൂപ്പിലെ പ്രധാന എക്‌സിക്യൂട്ടീവില്‍ നിന്ന് ജോബ് ഓണ്‍ സൈറ്റ് നിക്ഷേപം സമാഹരിച്ചു

അദാനി ഗ്രൂപ്പിലെ പ്രധാന എക്‌സിക്യൂട്ടീവില്‍ നിന്ന് ജോബ് ഓണ്‍ സൈറ്റ് നിക്ഷേപം സമാഹരിച്ചു

അഹമ്മദാബാദ്: അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ജോബ് ഓണ്‍ സൈറ്റ് (ജെഒഎസ്) അദാനി ഗ്രൂപ്പ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ജോയിന്റ് പ്രസിഡന്റ് സൗരിന്‍ ഷായില്‍ നിന്ന് പ്രാരംഭ നിക്ഷേപം സമാഹരിച്ചു. നിക്ഷേപ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. അസംഘടിത ജോലിസാധ്യതകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പാണ് ജോബ് ഓണ്‍ സൈറ്റ്. പ്രാദേശിക അടിസ്ഥാനത്തില്‍ ഏറ്റവും ലാഭകരമായ തൊഴിലവസരങ്ങളും സേവനങ്ങളും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ കണ്ടെത്താന്‍ സഹായിക്കുകയാണ് ആപ്പിന്റെ ലക്ഷ്യം.

ജോലി ആവശ്യമുള്ളവരെയും ജോലിക്കാരെ ആവശ്യമുള്ളവരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലം പോലെ ജോബ് ഓണ്‍ സൈറ്റ് പ്രവര്‍ത്തിക്കുമെന്ന് സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകനും എംഡിയുമായ അവിനാഷ് സോന്‍ധി പറഞ്ഞു.
അഹമ്മദാബാദില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന സോന്‍ധി ജര്‍മ്മന്‍ അഭിഭാഷകരായ ഗെന്റര്‍ സ്റ്റാലേക്കര്‍, പ്രിമിന്‍ ഷ്രോഫ് ,ഫ്രഞ്ച് സംരംഭകനായ ലൂക്ക് അബേര്‍ട്ട് എന്നിവരുമായി ചേര്‍ന്ന് 2016 ആഗസ്റ്റിലാണ് ജോബ് ഓണ്‍ സൈറ്റ് ആരംഭിച്ചത്. വീട്ടുജോലികള്‍, കല്‍പ്പണി, പ്ലംബര്‍, ഡ്രൈവറുമാര്‍ തുടങ്ങി അസംഘടിത തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ജോലിക്ക് ആളെ ആവശ്യമുള്ളവര്‍ക്കും ഈ പ്ലാറ്റ് ഫോം ഉപയോഗിക്കാം.

Comments

comments

Categories: Branding