സംരംഭകത്വം പ്രോല്‍സാഹിപ്പിച്ച് പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍

സംരംഭകത്വം പ്രോല്‍സാഹിപ്പിച്ച് പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍

ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ഒല തുടങ്ങി 12 ഓളം ഇന്ത്യന്‍ കമ്പനികള്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് സംരംഭകരുടെ വലിയൊരു കൂട്ടത്തെതന്നെ സംഭാവന ചെയ്തതായും ഇവര്‍ 700 സ്റ്റാര്‍ട്ടപ്പുകള്‍ പുതിയതായി ആരംഭിച്ചുവെന്നും സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് വെഞ്ച്വര്‍ കാപിറ്റല്‍ വിവരശേഖരണ സ്ഥാപനമായ ട്രാക്‌സണിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സ്ഥാപനങ്ങളില്‍ നിന്നും പിരിഞ്ഞുപോയ നിരവധി പേരാണ് സ്വന്തമായി സംരംഭങ്ങള്‍ ആരംഭിച്ചത്.

ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട്, ഐടി കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ എന്നീ പ്രമുഖ കമ്പനികളിലെ മുന്‍ ജീവനക്കാരാണ് അര്‍ബന്‍ ലാഡര്‍, സോപ്പര്‍, റോഡ്‌റണ്ണര്‍, ഹൗസ്‌ജോയ്, ക്യൂര്‍ഫിറ്റ്, ഉഡാന്‍, മൈന്‍ഡ്ട്രീ ലിമിറ്റഡ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളുടെ സംരംഭകത്വ നിരയിലുള്ളത്. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നു പോയ ജീവനക്കാര്‍ മാത്രം 177 സ്റ്റാര്‍ട്ടപ്പുകളാണ് ആരംഭിച്ചത്. ഇതില്‍ 168 സംരംഭങ്ങളും 2010 നുശേഷമാണ് രൂപം കൊള്ളുന്നത്. ഇന്‍ഫോസിസ് മുന്‍ ജീവനക്കാര്‍ 768 സ്റ്റാര്‍ട്ടപ്പുകളുടെയും വിപ്രോയുടെ മുന്‍ ജീവനക്കാര്‍ 574 സ്റ്റാര്‍ട്ടപ്പുകളുടെയും പിന്നിലുണ്ട്.

Comments

comments

Categories: Entrepreneurship