ന്യൂഡെല്‍ഹി: സോഫ്റ്റ്വെയര് അതികായരായ ഐബിഎം ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായി കരണ്‍ ബാജ്വയെയും ചെയര്‍മാനായി വനിത നാരായണനെയും പ്രഖ്യാപിച്ചു. വില്‍പ്പനയുമായും മാര്‍ക്കറ്റിംഗ് കാര്യങ്ങളുമായും ബന്ധപ്പെട്ട സ്ട്രാറ്റജിക് ഓപ്പറേഷണല്‍ വിഭാഗത്തിന്റെ ചുമതലയാണ് ബാജ്വ വഹിക്കുക. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ സേവനങ്ങളിലും ഡെലിവെറി പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മേല്‍നോട്ടം വഹിക്കും. ഇന്‍ഡസ്ട്രിയുമായി സഹകരിക്കുന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും, ഐബിഎമ്മിന്റെ ശക്തമായ ടീം കമ്പനിയുടെ ബിസിനസ് വീണ്ടും ശക്തിപ്പെടുത്തുമെന്നും ബാജ്വ പ്രതികരിച്ചു.
മൈക്രോസോഫ്റ്റില്‍ മാനേജിംഗ് ഡയറക്റ്ററായിരുന്ന കരണ്‍ ബാജ്വ 2016ലാണ് ഏഷ്യ പസഫിക് റീജിയണ്‍ സ്ട്രാറ്റജി ആന്‍ഡ് ട്രാന്‍ഫൊര്‍മേഷന്‍ ചുമതലയുള്ള എക്സിക്യൂട്ടിവായി ഐബിഎമ്മിലെത്തുന്നത്. മൈക്രോസോഫ്റ്റില്‍ ക്ലൗഡ് ട്രാന്സിഷന്, ഇക്കോസിസ്റ്റം എന്‍ഗേജ്മെന്റ് എന്നിവയിലായിരുന്നു അദ്ദേഹം മേല്‍നോട്ടം വഹിച്ചത്.
ഐബിഎം ഇന്ത്യ ചെയര്മാന് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത് വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യയിലെ ഇന്നൊവേഷന് രംഗത്തും രാജ്യത്തിന്റെ വളര്‍ച്ചയിലും ഐബിഎമ്മിന്റെ പിന്തുണയുണ്ടാകുമെന്നും വനിത നാരയണന് പ്രതികരിച്ചു.
you're currently offline