Archive

Back to homepage
Branding

2016ല്‍ സ്ഥാപിച്ചത് 4 ജിഗാവാട്ടോളം സൗരോര്‍ജ്ജ പദ്ധതി : മെര്‍കോം കാപ്പിറ്റല്‍ ഗ്രൂപ്പ്

  ന്യൂഡെല്‍ഹി: 2016ല്‍ രാജ്യത്തിന്റെ സൗരോര്‍ജ്ജ പദ്ധതി സ്ഥാപിക്കല്‍ 4 ജിഗാവാട്ടിനടുത്ത് എത്തിയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മെര്‍കോം കാപ്പിറ്റല്‍ ഗ്രൂപ്പ്. 2015 ല്‍ 2.3 ജിഗാവാട്ടായിരുന്നു ഇത്. ഈ വര്‍ഷം സോളാര്‍ പദ്ധതി സ്ഥാപിക്കല്‍ 9 ജിഗാവാട്ടിലെത്തുമെന്നും മെര്‍കോം വിലയിരുത്തി. മുന്‍ വര്‍ഷത്ത

Branding

ഒഡീഷയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ നടത്തിപ്പ് ചുമതല കെയറിന്

ഭുവനേശ്വര്‍: ഒഡീഷ സര്‍ക്കാര്‍ ഝാര്‍സുഗുഡയില്‍ ആരംഭിക്കുന്ന ഹൃദ്രോഗ ആശുപത്രിയുടെ പ്രവര്‍ത്തന, നിയന്ത്രണ ചുമതലകള്‍ മള്‍ട്ടിസ്‌പെഷാലിറ്റി ഹെല്‍ത്ത്‌കെയര്‍ ശൃംഖലയായ കെയര്‍ ഹോസ്പിറ്റല്‍സ് ഏറ്റെടുക്കും. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ സാന്നിധ്യത്തില്‍ ഒഡീഷ ഹെല്‍ത്ത്, ഫാമിലി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റും കെയര്‍ ഹോസ്പിറ്റല്‍ അധികൃതരും ഇതു സംബന്ധിച്ച

Branding

ഇന്ത്യയില്‍ ജാപ്പനീസ് മരുന്നു കമ്പനികളുടെ തിരിച്ചുവരവ്

  മുംബൈ: ഏറ്റെടുക്കല്‍ നയം നല്‍കിയ തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഒരിടവേളയ്ക്ക് ശേഷം ജാപ്പനീസ് മരുന്നു നിര്‍മാണ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചുവരവ് നടത്തി. ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുകയെന്ന പരമ്പരാഗത രീതി അവലംബിച്ചുകൊണ്ടാണ് അവ ഇന്ത്യയില്‍ തിരിച്ചുവന്നത്. 2016ല്‍ അമേരിക്കന്‍, സ്വിസ്

Slider Top Stories

ഫോണ്‍ബാങ്കിംഗ് ഇടപാടുകള്‍ കുതിച്ചു

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന ഇലക്ട്രോണിക് പണമിടപാടുകളോട് രാജ്യത്തെ ജനങ്ങളുടെ ക്രിയാത്മക പ്രതികരണം. ഫോണ്‍ അടിസ്ഥാനമാക്കിയുള്ള ബാങ്ക് ഇടപാടുകള്‍ ഡിസംബറില്‍ കുതിച്ചുയര്‍ന്നെന്ന് ആര്‍ബിഐ രേഖകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളുടെയും സമ്മാനങ്ങളുടെയും പിന്‍ബലത്തിലാണ് ഫോണ്‍ബാങ്കിംഗ് മുന്നേറ്റമുണ്ടാക്കിയത്. യുഎസ്എസ്ഡി

Business & Economy

നികുതി വ്യവസ്ഥ ഫോക്‌സ്‌കോണ്‍- നോക്കിയ ഇടപാടിനെ ബാധിക്കില്ല: ഇലക്ട്രോണിക്‌സ് മന്ത്രാലയം

ന്യൂഡെല്‍ഹി: തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ നോക്കിയയുടെ അടച്ചുപൂട്ടിയ നിര്‍മാണ യൂണിറ്റ് ഏറ്റെടുക്കാനുള്ള തായ്‌വാനിസ് ടെക്‌നോളജീസ് കമ്പനി ഫോക്‌സ്‌കോണിന്റെ ശ്രമത്തെ ഇന്ത്യയിലെ നികുതി വ്യവസ്ഥ ബാധിക്കില്ലെന്ന് ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സ് മന്ത്രാലയം. നോക്കിയ- ഫോക്‌സ്‌കോണ്‍ കരാറിനെ നികുതി വ്യവസ്ഥ അസാധുവാക്കില്ല. അതേസമയം, ഇടപാടില്‍ രാജ്യ

Trending

കൊച്ചിന്‍ പുഷ്പമേള ശനിയാഴ്ച്ച മുതല്‍

കൊച്ചി: ജില്ലാ അഗ്രിഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കൊച്ചിന്‍ ഫ്‌ളവര്‍ഷോയ്ക്ക് ശനിയാഴ്ച്ച എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. ഫ്‌ളവര്‍ഷോയുടെ 35ാം പതിപ്പാണിത്. പുഷ്പമേളയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 4.30ന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

Branding

മെഡെക്‌സിന് തുടക്കം; അന്ധവിശ്വാസങ്ങളില്‍ നിന്നുള്ള മോചനം ലക്ഷ്യമെന്ന് മന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ആരോഗ്യ വിദ്യാഭ്യാസ കലാവിന്യാസമായ മെഡെക്‌സിന് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ നാടമുറിച്ച് പ്രദര്‍ശന നഗരി സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കി. ആരോഗ്യ മന്ത്രി കെ കെ ഷൈലജ, സഹകരണ ടൂറിസം ദേവസ്വം വകുപ്പുകളുടെ മന്ത്രി കടകംപള്ളി

Slider Top Stories

നോട്ട് പ്രതിസന്ധി: വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞു

  തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായതായി സഹകരണടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതു വഴി വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 1,000 കോടിയുടെ നഷ്ടമാണുണ്ടായത്.10 മുതല്‍ 15 ശതമാനം

Branding

‘ഉത്സവം 2017’

  തിരുവനന്തപുരം: തനത് നാടന്‍കലകളുടെ പരിപോഷണവും, പുനരുജ്ജീവനവും മുന്നില്‍കണ്ട് നടത്തുന്ന ‘ഉത്സവം’ പരിപാടിയുടെ ഒന്‍പതാമത് സീസണ്‍ ഇന്നു മുതല്‍ 11 വരെ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ‘ഉത്സവം 2017’ന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് വൈകിട്ട് ആറിന് മലപ്പുറം കോട്ടക്കുന്ന്

Branding

ലവിറ്റ്‌ലൂഷ്യസ് ചോക്ലേറ്റ് വിപണിയില്‍

കൊച്ചി: ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലവിറ്റ്‌ലൂഷ്യസ് എന്ന പേരില്‍ പുതിയ ചോക്ലേറ്റ് വിപണിയിലിറക്കി. നാല് വ്യത്യസ്തരുചികളിലായി പുറത്തിറങ്ങിയ ലവിറ്റ്‌ലൂഷ്യസ് മാധുര്യമേറിയതും വേഗത്തില്‍ അലിഞ്ഞു ചേരുന്നതുമാണ്. ഓരോ ബൈറ്റിലും വായ നിറയുന്ന വിധം കട്ടികൂടിയ ചോക്ലേറ്റ് തുള്ളികള്‍കൊണ്ടാണ് ലവിറ്റ്‌ലൂഷ്യസ് നിര്‍മ്മിച്ചിരിക്കുന്നത്.

Politics

ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് ഇ-മാലിന്യം ശേഖരിക്കും

കൊച്ചി: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളില്‍ നിന്നും ഇ-മാലിന്യം ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി എ അബ്ദുള്‍ മുത്തലിബ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ എറണാകുളം ജില്ലാ സാനിറ്റേഷന്‍

Branding Trending

ഐഫോണ്‍ ഇന്ത്യയിലെ ഏറ്റവും പ്രശ്‌സ്തമായ മൊബീല്‍ ഫോണ്‍

  ന്യുഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മൊബീല്‍ ഫോണ്‍ ബ്രാന്‍ഡ് ഐഫോണാണെന്ന് റിപ്പോര്‍ട്ട്. ദക്ഷിണകൊറിയന്‍ ബ്രാന്‍ഡായ സാംസങ്, ആഭ്യന്തര ബ്രാന്‍ഡായ മൈക്രോമാക്‌സ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മാധ്യമ വിശകലന സ്ഥാപനമായ ബ്ലുബൈറ്റ്‌സ്, ബിസിനസ് ഇന്റലിജെന്‍സ് കമ്പനി ടിആര്‍എ റിസര്‍ച്ച് എന്നിവര്‍

Entrepreneurship

സിസിഎംബി നാലു സ്റ്റാര്‍ട്ടപ്പുകളുമായി കരാര്‍ ഒപ്പുവെച്ചു

  ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സെല്ലുല്ലാര്‍ മോളിക്യുലാര്‍ ബയോളജി(സിസിഎംബി) ജൈവശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാലു സ്റ്റാര്‍ട്ടപ്പുകളുമായി അവരുടെ കമ്പനികളെ സിസിഎംബി ഇന്നൊവേഷന്‍ ഹബ്ബില്‍(ഐഹബ്ബ്) ഇന്‍ക്യുബേറ്റ് ചെയ്യുന്നതിന് കരാര്‍ ഒപ്പുവെച്ചു. ഓണ്‍കോസിമിസ്, വരുപക്ഷ ലൈഫ് സയന്‍സ്, തെറാനോസിസ്, ബയോആര്‍ട്ടിസ് എന്നിവയുമായാണ് സിസിഎംബി

Branding

അദാനി ഗ്രൂപ്പിലെ പ്രധാന എക്‌സിക്യൂട്ടീവില്‍ നിന്ന് ജോബ് ഓണ്‍ സൈറ്റ് നിക്ഷേപം സമാഹരിച്ചു

അഹമ്മദാബാദ്: അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ജോബ് ഓണ്‍ സൈറ്റ് (ജെഒഎസ്) അദാനി ഗ്രൂപ്പ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ജോയിന്റ് പ്രസിഡന്റ് സൗരിന്‍ ഷായില്‍ നിന്ന് പ്രാരംഭ നിക്ഷേപം സമാഹരിച്ചു. നിക്ഷേപ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. അസംഘടിത ജോലിസാധ്യതകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പാണ്

Branding

നഷ്ടക്കണക്കുകളുമായി ലെന്‍സ്‌കാര്‍ട്ട്

  ന്യൂഡെല്‍ഹി: ലെന്‍സ്‌കാര്‍ട്ട് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നഷ്ടം 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 78 ശതമാനമായി വര്‍ദ്ധിച്ച് 113 കോടി രൂപയില്‍ എത്തി. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്ത നഷ്ടം 104 ശതമാനമായിരുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 113

Branding

ഫ്രീചാര്‍ജ് ഗ്രോഫേഴ്‌സുമായി കൈകോര്‍ക്കുന്നു

  മുംബൈ: ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ഫ്രീചാര്‍ജ് ഗ്രോഫേഴ്‌സുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. പലചരക്ക്‌സാധനങ്ങളുടെ വിതരണ സേവന ദാതാക്കളായ ഗ്രോഫേഴ്‌സിന്റെ ഉപഭോക്താക്കള്‍ക്ക് കാഷ്‌ലെസ് പേമെന്റ് സംവിധാനം ലഭ്യമാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, ആഹാരസാധനങ്ങള്‍, ബ്യൂട്ടി ആന്റ് വെല്‍ഫെയര്‍, ഇലക്ട്രോണിക്‌സ് ആന്റ് അപ്ലൈന്‍സസ്

Entrepreneurship

സംരംഭകത്വം പ്രോല്‍സാഹിപ്പിച്ച് പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍

ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ഒല തുടങ്ങി 12 ഓളം ഇന്ത്യന്‍ കമ്പനികള്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് സംരംഭകരുടെ വലിയൊരു കൂട്ടത്തെതന്നെ സംഭാവന ചെയ്തതായും ഇവര്‍ 700 സ്റ്റാര്‍ട്ടപ്പുകള്‍ പുതിയതായി ആരംഭിച്ചുവെന്നും സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് വെഞ്ച്വര്‍ കാപിറ്റല്‍ വിവരശേഖരണ സ്ഥാപനമായ ട്രാക്‌സണിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ

Banking

പേടിഎം പേമെന്റ്‌സ് ബാങ്ക്: റിസര്‍വ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചു

  നോയിഡ: ഡിജിറ്റല്‍ പേമെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ പേമെന്റ് ബാങ്ക് പ്രൊജക്റ്റിന് റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതി ലഭിച്ചു. രണ്ടു മാസത്തിനകം പേമെന്റ് ബാങ്ക് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. പുതിയ ഒരു ബിസിനസ് മാതൃക നിര്‍മ്മിക്കാനാണ് പേമെന്റ് ബാങ്ക് വഴി തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും

Branding

മെഡ്ഓള്‍ ഹെല്‍ത്ത്‌കെയറിനെ സ്വന്തമാക്കാനൊരുങ്ങി അബ്‌റാജ് ഗ്രൂപ്പ്

  മുംബൈ: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേഔട്ട് ഫണ്ടായ അബ്‌റാജ് ഗ്രൂപ്പ് ദക്ഷിണേന്ത്യയിലെ പ്രമുഖ രോഗനിര്‍ണയ സേവനദാതാക്കളായ മെഡ്ഓള്‍ ഹെല്‍ത്ത്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ്

Branding

ഇലക്ട്രോണിക് സിറ്റിയില്‍ മൂന്ന് ഏക്കര്‍ സ്വന്തമാക്കി ഇന്‍ഫോസിസ്

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസ് ഐടി തലസ്ഥാനമായ ബെംഗളൂരുവിലുള്ള ഇലക്ട്രോണിക് സിറ്റിയില്‍ മൂന്ന് ഏക്കര്‍ സ്ഥലം സ്വന്തമാക്കി. പ്രഡോട്ട് ടെക്‌നോളജീസില്‍ നിന്നാണ് 32.5 കോടി രൂപയ്ക്ക് ഇന്‍ഫോസിസ് ഈ സ്ഥലം സ്വന്തമാക്കിയത്. ഐടി സേവന രംഗത്ത് ഇന്ത്യയില്‍