പൂനെ റിയല്‍റ്റി: കഴിഞ്ഞുപോയതും വരാനിരിക്കുന്നതും

പൂനെ റിയല്‍റ്റി: കഴിഞ്ഞുപോയതും  വരാനിരിക്കുന്നതും

കിഷോര്‍ പഥെ

2016 പൂനെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ തൊട്ടുമുന്‍പത്തെ വര്‍ഷത്തെയത്രയും ശുഭാപ്തി വിശ്വാസം കൈവന്നില്ല. എന്നിരുന്നാലും മൊത്തം വില്‍പ്പനയില്‍ മുംബൈയേക്കാളും 20-25 ശതമാനം കൂടുതല്‍ മികച്ച പ്രകടനം പൂനെ നടത്തി. 35-50 ലക്ഷത്തിനിടയില്‍ വിലയുള്ള ഇടത്തരം വിഭാഗത്തിലെ പ്രോപ്പര്‍ട്ടിയാണ് പൂനെയിലെ ഏറ്റവും വലിയ വില്‍പ്പന വിഭാഗം. നഗരത്തിന്റെ മുനിസിപ്പല്‍ പരിധിയിലും സമീപപ്രദേശങ്ങളിലുമാണിത്. 15-30 ലക്ഷത്തിനിടയിലാണ് ലോവര്‍ ബജറ്റ് ഹൗസിംഗ് ഉള്‍പ്പെടുന്നത്. വിപണിയിലെ പ്രതികരണമനുസരിച്ചാണ് ഇപ്പോള്‍ വിലനിര്‍ണ്ണയം സാധ്യമാകുന്നത്.

2016 ല്‍ പ്രോപ്പര്‍ട്ടി വാങ്ങിയവരില്‍ അധികം പേരും ഉന്നയിച്ച ചോദ്യങ്ങള്‍ ഇവയാണ്.

1. ഹിഡന്‍ കോസ്റ്റ് എത്ര ?

2. പ്രോപ്പര്‍ട്ടി സ്ഥിതി ചെയ്യുന്ന ഇടം വാങ്ങുന്നവര്‍ക്ക് അനുയോജ്യമാണോ ?

3. നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമോ ?

4. ഡെവലപ്പര്‍ ആര്‍ഇആര്‍എ (റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ട്)യെ അനുകൂലിക്കുന്ന ആളാണോ ?

ഇത്തരം ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രശസ്തരായ നിര്‍മാതാക്കളും 2016 ല്‍ നിരവധി തവണ ഗൗരവമായ അന്വേഷണങ്ങള്‍ നടത്തി. ഡെവലപ്പര്‍മാര്‍ കഴിഞ്ഞവര്‍ഷം സൂക്ഷ്മമായ പരിശോധന നടത്തിയെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകും. പൂനെയില്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് മികച്ച അവബോധമുള്ളവരാണ്. വരാനിരിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി നിയമത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വാങ്ങല്‍ താല്‍പര്യം നിര്‍ണയിക്കാന്‍ അവര്‍ കാത്തിരിക്കുന്നത്. എന്നിരുന്നാലും ആര്‍ഇആര്‍എ നല്‍കുന്ന സംരക്ഷണം കണക്കിലെടുക്കാതെ തന്നെ വിലയേക്കാളേറെ നിര്‍മാതാക്കളുടെ സല്‍പ്പേരിലാണ് ഉപഭോക്താക്കള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്.

പൂനെയിലെ പരമ്പരാഗത വിലയെക്കുറിച്ച് ബോധ്യമുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ ആര്‍ഇആര്‍എ മാറ്റംവരുത്തും. 2017 മധ്യത്തോടെ ആര്‍ഇആര്‍എ രാജ്യവ്യാപകമായി നടപ്പിലാകും. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം നിലവില്‍വരുന്നതോടെ ഗുണമേന്മയുള്ള പ്രോപ്പര്‍ട്ടികളും മികച്ച നിര്‍മാണ ചരിത്രവും ഔദ്യോഗിക ശൃംഖലകള്‍ വഴി സുതാര്യമായ സാമ്പത്തിക ഇടപാടുകളുമുള്ള പൂനെയിലെ അംഗീകൃത ഡെവലപ്പര്‍മാര്‍ മുന്‍നിരയിലേക്ക് ഉയര്‍ന്നുവരും. മാത്രമല്ല തട്ടിപ്പുകാരായ ഡെവലപ്പര്‍മാര്‍ വിപണിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യും. കൂടാതെ പൂനെ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ യഥാര്‍ത്ഥ അവസരങ്ങള്‍ക്ക് മുന്‍പത്തേക്കാള്‍ കൂടുതല്‍ വ്യക്തതയുണ്ടാകും.

2016 മുഴുവനും വാങ്ങുന്നവരുടെ വിപണിയായിട്ടാണ് പൂനെ നിലനിന്നത്.ഡെവലപ്പര്‍മാര്‍ക്കിടയില്‍ മത്സരം നിലനിന്നെങ്കിലും പൂര്‍ത്തീകരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന പദ്ധതികളുള്ളവരാണ് അതില്‍ വിജയിച്ചത്. ലോഞ്ച് ചെയ്യുന്നതിന് മുന്‍പുള്ളതും നിര്‍മാണത്തിലിരിക്കുന്നതുമായ പദ്ധതികള്‍ വികസനത്തിന്റെ ആദ്യഘട്ടത്തിലായതിനാല്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ കഴിഞ്ഞ വര്‍ഷം മുഴുവനും മുന്‍കരുതലുകളെടുത്തു. വാങ്ങുന്നവര്‍ക്കും നിക്ഷേപകര്‍ക്കും നിരവധി പദ്ധതികള്‍ റെഡി റ്റു മൂവ് ഓപ്ഷന്‍ വാഗ്ദാനം ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത് വിലകൂടിയ പ്രധാന കേന്ദ്രങ്ങൡല്ല. മറിച്ച് പൂനെയിലെ വിവിധ തൊഴിലിടങ്ങളിലെ ഹബ്ബിലും മറ്റുമാണ് ഏറെ ആവശ്യക്കാരുണ്ടായത്.
ഒട്ടുമിക്ക ഉപഭോക്താക്കള്‍ക്കും നിര്‍ദേശങ്ങളടങ്ങിയ ലിസ്റ്റ് ഉണ്ടായിരുന്നു:

1. നഗരത്തിലെ വിവിധ ജോലിസ്ഥലങ്ങളിലേക്ക് പൊതുഗതാഗതവും റോഡുമുള്ള മികച്ച ശൃംഖല

2. ന്യായമായ പ്രോപ്പര്‍ട്ടി നിരക്കുകള്‍

3. മികച്ച സ്‌കൂള്‍, ചെലവ് താങ്ങാവുന്ന ആരോഗ്യപരിപാലനം, ഷോപ്പിംഗ്, എന്റര്‍ടെയ്ന്‍മെന്റ് എന്നിവയുടെ ലഭ്യത

4. ഡെവലപ്പര്‍മാരുടെ ബ്രാന്‍ഡിന് വിപണിയില്‍ തെളിയിക്കപ്പെട്ട വിശ്വാസ്യത
പ്രോപ്പര്‍ട്ടി വാങ്ങലിന്റെ കാര്യത്തില്‍, നഗരത്തിലെ ഇന്‍ഫോടെക് രംഗത്തും നിര്‍മാണ വ്യവസായ മേഖലയിലും ജോലിചെയ്യുന്നവരുടെ പ്രധാന കേന്ദ്രമാണ് പൂനെയുടെ തെക്ക് കിഴക്കുള്ള ഉന്‍ദ്രി- പിസോലി. നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുള്ള എല്ലാ ഘടകങ്ങളും അവിടെ ലഭ്യമാണ്. അതുപോലെ തന്നെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ അംബേഗോനിലും മികച്ച അവസരങ്ങളുണ്ട്. ഈ കേന്ദ്രങ്ങളെല്ലാം വളരെ നന്നായി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. സല്‍പ്പേരുള്ള ഡെവലപ്പര്‍മാര്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ മികച്ച വിതരണം സാധ്യമായതിനാല്‍ ഈ മേഖലയിലെ ആവശ്യകതയും ഉയരുന്നുണ്ട്. വേഗത്തിലുള്ള അടിസ്ഥാന സൗകര്യ വിന്യാസം കഴിഞ്ഞവര്‍ഷത്തെ ചാര്‍ട്ടില്‍ ഈ രണ്ടു കേന്ദ്രങ്ങളെയും മുകളിലെത്തിക്കുന്നതിന് സഹായകരമായി. 2017ലും ഈ നില തുടരാനാകും.

(അമിത് എന്റര്‍പ്രൈസസ് ഹൗസിംഗ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമാണ് ലേഖകന്‍)

Comments

comments

Categories: FK Special