യുപിഐ ഉപയോഗിച്ചുള്ള ഇടപാടിനെ പിന്തുണച്ച് പേടിഎം

യുപിഐ ഉപയോഗിച്ചുള്ള ഇടപാടിനെ പിന്തുണച്ച് പേടിഎം

 

ന്യുഡെല്‍ഹി: ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ അവരുടെ പേടിഎം വാലെറ്റിലേക്ക് പണം നിക്ഷേപിക്കുന്നതിന് സഹായിക്കുന്നതിനായി യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്(യുപിഐ) ഉപയോഗിച്ചുള്ള പേമെന്റുകളെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇതു വഴി യുപിഐ പ്ലാറ്റ്‌ഫോമിലുള്ള ഉപഭോക്താക്കള്‍ക്ക് യുപിഐ ഐഡി ഉപയോഗിച്ച് പേടിഎം വാലെറ്റിലേക്ക് പണം കൈമാറാന്‍ കഴിയും.

ഒരു പ്രാവശ്യം പേമെന്റ് പേജില്‍ യുപിഐ ഐഡി കൊടുത്തുകഴിഞ്ഞാല്‍ യുപിഐയെ പിന്തുണയ്ക്കുന്ന ആപ്ലിക്കേഷനുള്ള ഉപഭോക്താവിന്റെ സ്മാര്‍ട്ട്‌ഫോണിലേക്ക് കളക്റ്റ്-മണി റിക്വസ്റ്റ് അയക്കപ്പെടും. പേമെന്റിനുള്ള അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാല്‍ നാലോ ആറോ അക്കങ്ങളുള്ള പിന്‍ നമ്പര്‍ ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താം. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേടിഎം അടുത്തിടെ പേടിഎം വാലെറ്റ് ഉടമയുടെ ഫോണ്‍ നഷ്ടപ്പെട്ടാലും വാലറ്റിലെ പണം സുരക്ഷിതമായിരിക്കുന്നതിനു സഹായിക്കുന്ന ആപ്പ് പാസ്‌വേഡ് പോലുള്ള പുതിയ സൗകര്യങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

‘പേടിഎം പേമെന്റ് സംവിധാനവും യുപിഐയും തമ്മില്‍ ആഴത്തിലുള്ള ഏകീകരണമാണ് കമ്പനി നടത്തിയിരിക്കുന്നത്. പുതിയ സൗകര്യം ഉപഭോക്താക്കളെ പേടിഎം വാലെറ്റിലേക്ക് പണം നിക്ഷേപിക്കുന്നതിനു മാത്രമല്ല, ഭാവിയിലെ പേമെന്റ് ബാങ്ക് എന്ന ആശയത്തിന് ശക്തമായ അടിത്തറ പാകുന്നതിലും സഹായിക്കും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കുറഞ്ഞ നിരക്കില്‍ ഇന്നൊവേറ്റീവ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും’ പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് നിതിന്‍ മിശ്ര പറഞ്ഞു.

Comments

comments

Categories: Branding