ഐറ്റി കമ്പനികളുടെ വരുമാനം ഈ വര്‍ഷം മൂന്നുശതമാനം കുറയാന്‍ സാധ്യത

ഐറ്റി കമ്പനികളുടെ വരുമാനം ഈ വര്‍ഷം മൂന്നുശതമാനം കുറയാന്‍ സാധ്യത

 

ബെംഗളൂരു: ഐറ്റി കമ്പനികളുടെ പ്രതിസന്ധിയിലേക്കെന്ന് സൂചന.വരുമാനത്തില്‍ 2017 ല്‍ മൂന്നു ശതമാനം കുറവുവരാന്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2016ലും ഐറ്റി കമ്പനികളുടെ വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ക്ലൗഡ്, ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ് ഐറ്റി കമ്പനികള്‍ക്ക് തലവേദനയാകുന്നത്.
ക്ലൗഡ്, ഓട്ടോമേഷന്‍ ആന്റ് കോഗ്നിറ്റീവ് എന്നിവയുടെ സഹായത്തോടെ കൂടുതല്‍ ഉപഭോക്താക്കളും പുറത്തുനിന്നുള്ള കമ്പനികളെ ആശ്രയിക്കാതെ കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ തുടങ്ങുന്നതാവും ഇന്ത്യന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയാകുക.
2016 ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കില്‍ 2017 കൂടുതല്‍ വിഷമകരമായിരിക്കുമെന്നാണ് കരുതുന്നതെന്ന് അനലിസ്റ്റ് ഫേമായ എവറസ്റ്റ് ഗ്രൂപ്പിന്റെ സിഇഒ പീറ്റര്‍ ബെന്‍ഡര്‍ സാമുവേല്‍ (ജലലേൃ ആലിറീൃടമാൗലഹ) പറയുന്നു. ഓട്ടോമേഷന്‍, കോഗ്നിറ്റീവ്, ക്ലൗഡ്, എന്നിവ ഐറ്റി കമ്പനികളുടെ വരുമാനത്തില്‍ കുറവുണ്ടാക്കുന്നുണ്ട്. 2017 ല്‍ ഐറ്റി കമ്പനികളുടെ വരുമാനത്തില്‍ മൂന്ന് ശതമാനത്തോളം കുറവുണ്ടാകും.. എന്നാല്‍ ഇന്ത്യന്‍ ഔട്ട് സോഴ്‌സിംഗ് ഇന്‍ഡസ്ട്രിയുടെ തകര്‍ച്ചയ്ക്ക് ഇത് കാരണമാകുമെന്ന് അദ്ദേഹത്തിന് അഭിപ്രായമില്ല.
വെല്ലുവിളികളെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇന്‍ഡസ്ട്രി. ഫുള്‍ ഇയര്‍ സ്ട്രാറ്റജിക് പ്ലാനും, ക്രാഫ്റ്റ് പ്ലാനും മാറ്റാനുള്ള ഒരുക്കത്തിലാണ് ഐറ്റി കമ്പനികള്‍. ഇന്‍ഡസ്ട്രിയിലെ പ്രമുഖരായ നാസ്‌കോം ഗ്രോത്ത് ടാര്‍ജറ്റ് 10-12 ശതമാനം എന്നതില്‍ നിന്ന് 8-10 ശതമാനമായി കുറച്ചിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവരാനുള്ള ബ്രിട്ടന്റെ തീരുമാനം യൂറോപ്യന്‍ ഉപഭോക്താക്കളെയും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔട്ട് സോഴ്‌സിംഗിനോടുള്ള നിലപാട് എന്താകുമെന്നത് യുഎസ് ഉപഭോക്താക്കളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഓട്ടോമേഷന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ച് കുറഞ്ഞ ചെലവില്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കാനാണ് ഇന്ത്യന്‍ സിഇഒ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് ഉല്‍പാദനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഓട്ടോമേഷന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ കത്തിലൂടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy