സുന്ദര്‍ പിച്ചെയുടെ പ്രഭാഷണം ഇന്ന്

സുന്ദര്‍ പിച്ചെയുടെ പ്രഭാഷണം ഇന്ന്

 

ന്യൂ ഡെല്‍ഹി : ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈ ഇന്ന് ഇന്ത്യന്‍ സാങ്കേതിക വിപണി എന്ന വിഷയത്തില്‍ ന്യൂഡെല്‍ഹിയില്‍ പ്രഭാഷണം നടത്തും. കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രി രവിശങ്കര്‍ പ്രസാദ്, മറ്റ് മുതിര്‍ന്ന ഗൂഗ്ള്‍ ഉദ്യോഗസ്ഥര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ അത്ഭുതകരമായ വളര്‍ച്ചയെ അഭിമുഖീകരിക്കുന്നതിന് ഇന്ത്യയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് സുന്ദര്‍ പിച്ചൈയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഗൂഗിളിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു.

ഗൂഗിള്‍ ലോഞ്ച്പാഡ് ആക്‌സലറേറ്ററിന്റെ മൂന്നാം ബാച്ചില്‍ ഈയിടെ ഏഴ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തിരുന്നു. ഗൂഗിളിലെ വിദഗ്ധര്‍ വിവിധ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിന് തയാറാവുന്ന പദ്ധതിയാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിമൂന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ പദ്ധതിയില്‍ പങ്കാളികളായിട്ടുണ്ട്. ഇവയില്‍ ചില സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് സമാഹരിക്കാനും കഴിഞ്ഞു.
1993 ല്‍ ഖരഗ്പൂര്‍ ഐഐടിയില്‍ നിന്നാണ് മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനീയറിംഗില്‍ സുന്ദര്‍ പിച്ചൈ ബിടെക് കരസ്ഥമാക്കിയത്. നാളെ അദ്ദേഹം അവിടെ സന്ദര്‍ശനം നടത്തും.

Comments

comments

Categories: Slider, Top Stories