വാഹന വിപണി 2016: നൂതന ഉല്‍പ്പന്നങ്ങള്‍; പുത്തനാശയങ്ങള്‍ ഒപ്പം പുതിയ തന്ത്രങ്ങളും

വാഹന വിപണി 2016: നൂതന ഉല്‍പ്പന്നങ്ങള്‍;  പുത്തനാശയങ്ങള്‍ ഒപ്പം പുതിയ തന്ത്രങ്ങളും

കഴിഞ്ഞ വര്‍ഷത്തെ അഞ്ച് ഇന്ത്യന്‍ വാഹന വിപണി അനുദിനം വളര്‍ച്ച കൈവരിക്കുകയാണ്. സര്‍ക്കാരിന്റെ ചില പരിഷ്‌കരണ നടപടികള്‍ മേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ടെങ്കിലും ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് കുറവ് രേഖപ്പെടുത്തുന്നുല്ല. അന്തര്‍ദേശീയ ബ്രാന്‍ഡുകളും ആഭ്യന്തര ബ്രാന്‍ഡുകളും വാഹന വിപണിയില്‍ കടുത്ത മത്സരം നടക്കുകയാണ്. ഏറ്റവും മികച്ച ഉല്‍പ്പന്നം ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നവര്‍ക്ക് വിപണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ സാധിക്കുമെന്നാണ് ഇതുവരെയുള്ള വീക്ഷണം.

വില്‍പ്പനയില്‍ നേട്ടമുണ്ടാക്കുന്നതിന് പുതിയ മോഡലുകള്‍ പുറത്തിറക്കുകയാണ് ചില കമ്പനികള്‍ ചെയ്യുന്നത്. എന്നാല്‍ പ്രൊഡക്റ്റില്‍ ചില പരീക്ഷണങ്ങള്‍ നടത്തി വിജയക്കൊടി പാറിച്ചവരും ഇന്ന് വിപണിയിലുണ്ട്. വിപണനമാണല്ലോ മുഖ്യം. നിരവധി ആഴത്തിലുള്ള ഗവേഷണങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് ഓരോ ഉല്‍പ്പന്നവും വില്‍പ്പനയ്‌ക്കെത്തുന്നത്. വാഹന വിപണിയിലും ഇതിന് മാറ്റമില്ല. സാങ്കേതികത ഇത്രയും വളര്‍ച്ച കൈവരിച്ച സാഹചര്യത്തില്‍ വാഹനങ്ങളില്‍ ഇത് പരമാവധി പ്രയോജനപ്പെടുത്തി തങ്ങളുടെ ഉല്‍പ്പന്നം മറ്റുള്ളവയില്‍ നിന്നും വിത്യാസപ്പെടുത്താനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിപണിയില്‍ ഇതിന് ചില ഉദാഹരണങ്ങളുണ്ടായിട്ടുണ്ട്. ഹോണ്ട നവി, ഔഡി വിര്‍ച്വല്‍ കോക്പിറ്റ് എന്നിവ കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ചില നവീന പരീക്ഷണങ്ങളാണ്.
റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടുമിക്ക കമ്പനികളും കൂടുതല്‍ നിക്ഷേപം നടത്താന്‍ ആരംഭിച്ചിട്ടുണ്ട്. വരും ദിനങ്ങളില്‍ ഇതിന്റെ ഫലങ്ങള്‍ ഉല്‍പ്പന്നങ്ങളായി ഇന്ത്യന്‍ വാഹന വിപണിയിലെത്തിയേക്കും. കഴിഞ്ഞ വര്‍ഷത്തെ അഞ്ച് നൂതന പരീക്ഷണങ്ങള്‍ ഇതാ..

naviഹോണ്ട നവി
2016 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇരുചക്ര വാഹന വിഭാഗത്തില്‍ ഏറെ ആളെകൂട്ടിയ ഹോണ്ട നവി. ഇന്ത്യന്‍ വാഹന വിപണിയില്‍ പുതിയൊരു സെഗ്‌മെന്റിനാണ് തുടക്കമിട്ടു. സ്‌കൂട്ടറെന്നും ബൈക്കെന്നും വിളിക്കാവുന്ന നവിക്ക് വന്‍ സ്വീകാര്യതയാണ് വിപണിയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. രൂപകല്‍പ്പനയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ കാണിച്ച കൈവിരുത് നവിയെ കമ്പനിയുടെ തന്നെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളിലൊന്നാക്കി.
39,000 രൂപയാണ് (ഡെല്‍ഹി ഷോറൂം) വില. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഇത്തരത്തിലുള്ള ആദ്യ ബൈക്കാണ് നവി. കമ്പനിയുടെ തന്നെ ഗ്രൂം എന്ന മോഡലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നവിയുടെ വരവ്. ആക്ടീവയുടെ 110 സിസി എന്‍ജിനാണ് നവിക്ക് കരുത്ത് പകരുക. 3.8 ലിറ്റര്‍ ചെറിയ ടാങ്കാണ് നവിക്ക് ലിറ്ററിന് 50 മുതല്‍ 55 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ആക്ടീവയില്‍ നിന്നും നവിയിലേക്ക് എത്തിയപ്പോള്‍ എന്‍ജിന് ഏഴ് കിലോ തൂക്കം കുറച്ചിട്ടുണ്ട് ഹോണ്ട. രൂപകല്‍പ്പനയും നിര്‍മാണവും പൂര്‍ണമായും ഇന്ത്യയില്‍ നടത്തിയ ഹോണ്ടയുടെ ആദ്യ മോഡലാണ് നവി. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള വില്‍പ്പന 51,324 യൂണിറ്റാണ്.

kwid-amtറെനോ ക്വിഡ് എഎംടി
ഈ വര്‍ഷം ഇന്ത്യയില്‍ പുതിയ ഉല്‍പ്പന്നങ്ങളൊന്നും വിപണിയിലിറക്കാന്‍ റെനോ താല്‍പ്പര്യം കാണിച്ചില്ലെങ്കിലും അത്ഭുതപ്പെടാന്‍ ഒന്നുമില്ല. കാരണം ഇന്ത്യയില്‍ കമ്പനിയുടെ തന്നെ ഗെയിം ചെയ്ഞ്ചറായ ക്വിഡിന് ഒരു ലിറ്റര്‍, ഓട്ടോമാറ്റിക് പതിപ്പ് മികച്ച വില്‍പ്പനയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ വില്‍പ്പന കണ്ട് സാക്ഷാല്‍ മാരുതി സുസുക്കി അള്‍ട്ടൊയ്ക്ക് പോലും ആശങ്കപ്പെടുന്നുണ്ട്. കാര്യത്തിന്റെ കിടപ്പ് പിടികിട്ടിയോ? പറഞ്ഞു വരുന്നത് ക്വിഡ് എഎംടിയെകുറിച്ചാണ്. ഈസി ആര്‍ എന്നും ഇതിന് പേരുണ്ട്. ഒരു ലിറ്റര്‍ ക്വിഡില്‍ നല്‍കിയിരിക്കുന്ന അതേ അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സാണ് റെനോ എഎംടിയിലും നല്‍കിയിരിക്കുന്നത്. ഇതില്‍ എന്ത് ഇത്ര പ്രത്യേകത എന്നല്ലേ. സാധാരണ ഓട്ടോമാറ്റിക് കാറുകളിലുള്ള ഗിയര്‍ സ്റ്റിക്കിന് പകരമായി ക്വിഡ് എഎംടിയില്‍ നല്‍കിയിരിക്കുന്നത് ഒരു റോട്ടറി ഡയല്‍ ആണ്. പണ്ട് ഓഡിയോ കാസ്റ്റ് കാര്‍സെറ്റുകളില്‍ കണ്ടിരുന്ന ശബ്ദം കുറയ്ക്കാനും കൂട്ടാനും ഉപയോഗിച്ചിരുന്ന നോബ് ഇല്ല. അതുപോലെയുള്ള സംവിധാനം.
ചെറുകാര്‍ വിഭാഗത്തില്‍ ഇത്തരം സംവിധാനം ആദ്യമായാണ് ഒരുക്കുന്നതെന്നാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നൂതന ആശയമാണിതെന്ന് നിസംശയം പറയാം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 73,676 യൂണിറ്റ് ക്വിഡ് ആണ് റെനോ വില്‍പ്പന നടത്തിയത്.

infotainmentഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
ഇന്‍ഫര്‍മേഷന്‍, എന്റര്‍ടെയ്ന്‍മെന്റ് എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ഇന്‍ഫോടെയ്ന്‍മെന്റ് എന്ന പദം ഉണ്ടാവുന്നത്. എന്‍ട്രി ലെവല്‍ കാറുകള്‍ മുതല്‍ എല്ലാ മോഡലുകള്‍ക്കും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കുന്നതിന് കമ്പനികള്‍ പ്രധാന്യം നല്‍കുന്നുണ്ട്. കാറുകളില്‍ സാധാരണ ഡ്രൈവറുടെ ഇടത് ഭാഗത്ത് ഗിയര്‍ സ്റ്റിക്കിന്റെ മുകളിലായി കാണപ്പെടുന്ന വലിയ സ്‌ക്രീനും ഫോണ്‍ കണക്ടിവിറ്റിക്കുള്ള സൗകര്യവും നാവിഗേഷനുമടക്കമുള്ളതാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ഡ്രൈവിംഗ് അനായാസമാക്കുന്നതിനും മറ്റുമാണ് ഇത് ഉപയോഗിക്കുന്നത്. ടെക്‌നോളജി ഭീമനായ ആപ്പിള്‍ ആപ്പിള്‍ കാര്‍പ്ലെ എന്നപേരിലും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ആന്‍ഡ്രോയ്ഡ് ഓട്ടോ എന്ന പേരിലും കഴിഞ്ഞ വര്‍ഷത്തോടെ ഇന്‍ഫോടെയ്ന്‍മെന്റ് ഫീച്ചര്‍ നല്‍കാന്‍ ആരംഭിച്ചുട്ടുണ്ട്. ഈ വര്‍ഷം എല്ലാ കാറുകളില്‍ സ്റ്റാന്‍ഡേര്‍ഡായി ഇന്‍ഫോടെയ്ന്‍മെന്റ് സൗകര്യമുണ്ടാകുമെന്നാണ് പ്രതീക്ഷ.

audi-virtualഔഡി വിര്‍ച്ച്വല്‍ കോക്പിറ്റ്
ക്യു7, ആര്‍8, എ4 തുടങ്ങിയ മോഡലുകള്‍ അവതരിപ്പിച്ചാണ് ജര്‍മന്‍ കമ്പനി ഔഡി വിര്‍ച്ച്വല്‍ കോക്പിറ്റി ഫീച്ചര്‍ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തിയത്. 12.3 ഇഞ്ച് കളര്‍ ഡിസ്‌പ്ലെയോടെയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് സംഗതി. വാഹനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഡ്രൈവര്‍ക്ക് ഇതിലൂടെ വ്യക്തമാകും. നാവിഗേഷന്‍, മീഡിയ, ഫോണ്‍, ട്രിപ്പ് കാര്യങ്ങള്‍ എന്നിവയെല്ലാം ഈ വിര്‍ച്ച്വല്‍ കോക്ക്പിറ്റിലൂടെ ലഭിക്കും. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിപണിയലെത്തിക്കുന്ന എല്ലാ മോഡലുകളിലും ഔഡി വിര്‍ച്ച്വല്‍ കോക്പിറ്റ് സൗകര്യം ലഭ്യമാക്കുമെന്നാണ് കരുതപ്പെടുന്നത്.

icreatമാരുതി സുസുക്കി ഐക്രിയേറ്റ്
രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഐ ക്രിയേറ്റ് എന്ന പുതിയ വിപണന തന്ത്രം കഴിഞ്ഞ വര്‍ഷം വിപണിയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. കമ്പനിയുടെ മികച്ച വില്‍പ്പന രേഖപ്പെടുത്തുന്ന മോഡലായ വിറ്റാര ബ്രെസ സ്വന്തമാക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൗകര്യമാണ് ഐക്രിയേറ്റ്. കാറിന്റെ അകത്തും പുറത്തുമുള്ള നിറം, വിവിധ ആക്‌സസറികള്‍ എന്നിവ വിവിധ പാക്കെജായി 90 തരം രീതിയില്‍ ഉപഭോക്താവിന് നിര്‍ദേശിക്കാം. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താവിന് ബ്രെസ ഒരുക്കി നല്‍കുന്ന സംവിധാനമാണ് ഐക്രിയേറ്റ്.
അടുത്ത് തന്നെ കമ്പനി വിപണിയിലെത്തിക്കാനിരിക്കുന്ന കോംപാക്ട് ഹാച്ച് ഇഗ്‌നിസിനും ഇതേ ഓഫര്‍ നല്‍കുമെന്ന് മാരുതി സുസുക്കി അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Auto