ഫെബ്രുവരി അവസാനത്തോടെ ബാങ്കിംഗ് സംവിധാനം സാധാരണ നിലയിലാകും: അരുന്ധതി ഭട്ടാചാര്യ

ഫെബ്രുവരി അവസാനത്തോടെ ബാങ്കിംഗ് സംവിധാനം സാധാരണ നിലയിലാകും: അരുന്ധതി ഭട്ടാചാര്യ

 

മുംബൈ: ഫെബ്രുവരി അവസാനത്തോടെയോ, മാര്‍ച്ച് ആദ്യത്തോടെയോ രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ. പുതുവര്‍ഷ സമ്മാനമെന്ന നിലയ്ക്ക് കഴിഞ്ഞ ദിവസം ഭവന, വാഹന വായ്പകളുള്‍പ്പെടെയുള്ള വായ്പകളുടെ പലിശ നിരക്ക് കുറച്ചതായി എസ്ബിഐ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ട് മാസത്തിനുള്ളില്‍ ബാങ്കുകള്‍ പഴയതു പോലെ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് കാണാന്‍ സാധിക്കുമെന്ന് അരുന്ധതി ഭട്ടാചാര്യ പ്രതികരിച്ചത്. വായ്പ വര്‍ധിപ്പിക്കുമെന്നും ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു.

നോട്ട് അസാധുവാക്കല്‍ നീക്കത്തെ തുടര്‍ന്ന് അമ്പത് ദിവസത്തോളമായി ബാങ്കിംഗ് മേഖല സമ്മര്‍ദ്ധത്തിലായിരുന്നു. ഇതിനു ശേഷം ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടിയതായും, ഈ തുക സാമ്പത്തിക വിനിമയത്തിലേക്ക് തിരിച്ചുപോകുമെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. എന്നാല്‍ ഇതിന്റെ 40 ശതമാനത്തോളം ബാങ്കുകളില്‍ തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനനുസരിച്ച് നിക്ഷേപ നിരക്കില്‍ മാറ്റം വരുത്തുമെന്നും അവര്‍ പ്രതികരിച്ചു.

Comments

comments

Categories: Slider, Top Stories