മെഡിക്കല്‍ എക്‌സിബിഷന്‍ ആരംഭിച്ചു

മെഡിക്കല്‍ എക്‌സിബിഷന്‍ ആരംഭിച്ചു

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജിന്റെ 65 വാര്‍ഷികത്തിന്റെ ഭാഗമായി കോളെജില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ എക്‌സിബിഷന്‍ മെഡെക്‌സ് ആരംഭിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അപാര സാധ്യതകളെക്കുറിച്ച് പൊതു ജനങ്ങളില്‍ അവബോധുണ്ടാക്കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. കോളെജ് കെട്ടിടത്തില്‍ രണ്ടു ലക്ഷം സ്‌ക്വയര്‍ ഫീറ്റിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ സൈക്കോളജി, പാത്തോളജി, ഫോര്‍മോളജി, കമ്യൂണിറ്റി മെഡിസിന്‍, റോബോട്ടിക്‌സ് ടെക്‌നോളജി തുടങ്ങി വൈദ്യശാസ്ത്രത്തിന്റെ ഒട്ടുമിക്ക മേഖലകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഗ്രീക്ക് പുരാണത്തിലെ വൈദ്യത്തിന്റെയും ചികിത്സയുടെയും ദേവനായ ഹോസിയദിന്റെ ശില്‍പ്പം പ്രദര്‍ശനത്തിന്റെ തുടക്കത്തില്‍ തന്നെ കാണാന്‍ കഴിയും. ഇതു കഴിഞ്ഞ് സന്ദര്‍ശകരെത്തുന്നത് അക്വേറിയത്തിനു സദൃശ്യമായ ഒരു ഗ്ലാസ് കേസിലേക്കാണ്. ആനറോബിക് ബാക്ടീരിയ വരുകയും ജീവന്‍ ഉല്‍ഭവിക്കുകയും ചെയ്തതാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.

ജീവന്റെ ഉല്‍പ്പത്തി ചിത്രീകരിക്കുന്ന പ്രദര്‍ശനത്തില്‍ ഹോമോ ഹാബിലിസ്, ഹോമോ ഇറക്റ്റസ് തുടങ്ങിയ ആദിമനുഷ്യരില്‍ നിന്ന് ഹോമോ സാപിയന്‍സിലേക്കുള്ള പരിണാമം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കോശത്തെയും അതിന്റെ ഘടനയെയും പറ്റി വിശദമായി പ്രതിപാദിക്കുന്ന മാതൃകകള്‍ക്കിടയിലാണ് ഈ ഇന്‍സ്റ്റലേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. മനുഷ്യശരീരത്തിലെ സങ്കീര്‍ണമായ വിവിധ ദഹന പ്രക്രിയകളും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിലെയും കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെയും നാഴികകല്ലുകള്‍, വിവിധ തരത്തിലുള്ള കാന്‍സറിനെപ്പറ്റി അറിവു നല്‍കുന്ന സ്റ്റാളുകളും തലച്ചോറിന്റെ പ്രവര്‍ത്തനത്തിന്റെ പ്രദര്‍ശനം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*