കെസിഎ പ്രസിഡന്റും സെക്രട്ടറിയും രാജിവെച്ചു: ബി വിനോദ് കുമാര്‍ പ്രസിഡന്റ്, ജയേഷ് ജോര്‍ജ് സെക്രട്ടറി

കെസിഎ പ്രസിഡന്റും സെക്രട്ടറിയും രാജിവെച്ചു: ബി വിനോദ് കുമാര്‍ പ്രസിഡന്റ്, ജയേഷ് ജോര്‍ജ് സെക്രട്ടറി

 

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും (കെസിഎ) പ്രസിഡന്റ് ടി സി മാത്യു, സെക്രട്ടറി ടി എന്‍ അനന്തനാരായണന്‍ എന്നിവരും മൂന്ന് വൈസ് പ്രസിഡന്റുമാരും സ്ഥാനമൊഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് അനുരാഗ് താക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ എന്നിവരെ പുറത്താക്കിയ സുപ്രീം കോടതി നടപടിയുടെ പശ്ചാത്തലത്തിലാണ് ഇവതും രാജിവെച്ചൊഴിഞ്ഞത്. അതേയമയം, ബി വിനോദ് കുമാര്‍ കെസിഎയുടെ പുതിയ പ്രസിഡന്റായും ജയേഷ് ജോര്‍ജ് സെക്രട്ടറിയായും സ്ഥാനമേല്‍ക്കും.

ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ബിസിസിഐയിലെയും സംസ്ഥാന അസോസിയേഷനുകളിലെയും എല്ലാ ഭാരവാഹികളും സ്ഥാനമൊഴിയണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിനനുസരിച്ച് 70 വയസ് കഴിഞ്ഞവരും ഒന്‍പത് വര്‍ഷത്തിലധികം ഭാരവാഹിത്വം വഹിച്ചവരും ബിസിസിഐയുടെയും സംസ്ഥാന അസോസിയേഷനുകളുടേയും ഔദ്യോഗിക സ്ഥാനങ്ങളിലുണ്ടാകാന്‍ പാടില്ല എന്ന സാഹചര്യത്തിലാണ് പരമാവധി കാലയളവ് സേവനമനുഷ്ഠിച്ച താന്‍ രാജി വയ്ക്കുന്നതെന്ന് ടി സി മാത്യു കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Comments

comments

Categories: Slider, Top Stories