അങ്കോര്‍ വാട്ട് പാര്‍ക്ക് ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയത് 62.5 ദശലക്ഷം ഡോളര്‍

അങ്കോര്‍ വാട്ട് പാര്‍ക്ക് ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയത് 62.5 ദശലക്ഷം ഡോളര്‍

കംബോഡിയയിലെ പ്രശ്‌സതമായ അങ്കോര്‍ വാട്ട് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് ഈ വര്‍ഷം ടിക്കറ്റ് വില്‍പ്പനയിലൂടെ 62.5 ദശലക്ഷം ഡോളറിന്റെ വരുമാനം നേടി. 4.21 ശതമാനമാണ് പാര്‍ക്കിന്റെ വാര്‍ഷിക വളര്‍ച്ച. കഴിഞ്ഞ വര്‍ഷം 2.2 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് പാര്‍ക്ക് സന്ദര്‍ശിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 4.63 ശതമാന്തതിന്റെ വര്‍ധന. ചൈന, ദക്ഷിണ കൊറിയ, യുഎസ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികളും. കംബോഡിയുടെ സീം റീപ് പ്രവശ്യയില്‍ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പാര്‍ക്ക് 1992 ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരുന്നു. അടുത്ത ഫെബ്രുവരി മുതല്‍ വിദശ സഞ്ചാരികളുടെ പ്രവേശന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുമെന്ന് അങ്കോര്‍ എന്റര്‍പ്രൈസ് അറിയിച്ചിരുന്നു. ഇതുപ്രകാരം ഒരു ദിവസത്തെ സന്ദര്‍നത്തിന് 20 ഡോളറായിരുന്ന നിരക്ക് 37 ഡോളറായാണ് വര്‍ധിപ്പിക്കുന്നത്. മൂന്നു ദിവസത്തേക്കുള്ള ടിക്കറ്റ് നിരക്ക് 40 ഡോളറില്‍ നിന്ന് 62 ഡോളറായും ഒരു ആഴ്ച്ച ദൈര്‍ഘ്യമുള്ള സന്ദര്‍ശനത്തിന് 60 ഡോളര്‍ എന്ന ചാര്‍ജ് 72 ഡോളറായും വര്‍ധിക്കും.

Comments

comments

Categories: Branding