വോഡഫോണ്‍ ഇന്ത്യയുടെ ഡിസ്‌ക്കവര്‍ ഗിഫ്റ്റ്

വോഡഫോണ്‍ ഇന്ത്യയുടെ ഡിസ്‌ക്കവര്‍ ഗിഫ്റ്റ്

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി മൈ വോഡഫോണ്‍ ആപ്പില്‍ 1.7 ജിബി വരെ അധിക ഡാറ്റ സമ്മാനമായി ലഭിക്കുന്ന ഡിസ്‌ക്കവര്‍ ഗിഫ്റ്റ് പദ്ധതി അവതരിപ്പിച്ചു. മൈ വോഡഫോണ്‍ ആപ്പിലൂടെ വിവിധ ആപ്പ് സ്‌ക്രീനുകളിലൂടെ നാവിഗേറ്റു ചെയ്യുമ്പോള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഗിഫ്റ്റ് ബോക്‌സുകള്‍ കണ്ടെത്തിയാണ് 100 എംബിയോ അതില്‍ കൂടുതലോ ഉള്ള 3ജി/4ജി ഡാറ്റ അണ്‍ലോക്കു ചെയ്യാനാവുക.

കൂടുതല്‍ ഗിഫ്റ്റ് ബോക്‌സുകള്‍ കണ്ടെത്തുന്ന ഉപഭോക്താക്കള്‍ക്ക് അധിക ഡാറ്റ വിജയിക്കുന്നതിനുള്ള കൂടുതല്‍ അവസരം ലഭിക്കും. 1.7 ജി.ബി വരെ അധിക ഡാറ്റ ഇത്തരത്തില്‍ വിജയിക്കാനാവും.

റെഡ്, എന്റര്‍പ്രൈസസ് വിഭാഗത്തിലുള്ളവര്‍ ഒഴികെ എല്ലാ പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് വരിക്കാര്‍ക്കും 2017 ജനുവരി 15 വരെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
ഉല്‍സവങ്ങളുടെ മാറ്റു കൂട്ടുന്ന വിധത്തില്‍ ഡിസ്‌ക്കവര്‍ ഗിഫ്റ്റ് പോലുള്ള പദ്ധതികളില്‍ മുഴുകാന്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അവസരം ഇത്തരത്തിലുള്ള ഉല്‍സവ, അവധിക്കാലങ്ങളാണെന്ന് പദ്ധതിയെക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഇന്ത്യയുടെ റീട്ടെയില്‍ ആന്റ് ഡിജിറ്റല്‍ വിഭാഗം ദേശീയ മേധാവി കവിതാ നായര്‍ ചൂണ്ടിക്കാട്ടി. മൈ വോഡഫോണ്‍ ആപ്പിലൂടെ സൗകര്യപ്രദമായി ബ്രൗസു ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 100 എം.ബി മുതല്‍ 1.7 ജി.ബി വരെയുള്ള 3ജി/4ജി ഡാറ്റ സൗജന്യമായി അണ്‍ലോക്കു ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും കവിതാ നായര്‍ പറഞ്ഞു.

ഒന്നാമത്തെ ഗിഫ്റ്റ് കണ്ടെത്തുമ്പോള്‍ 100 എംബിയും നാലാമത്തെ ഗിഫ്റ്റ് കണ്ടെത്തുമ്പോള്‍ 400 എംബിയും എട്ടാമത്തേതും അവസാനത്തേതുമായ ഗിഫ്റ്റ് കണ്ടെത്തുമ്പോള്‍ 1.2 ജിബിയും ആയിരിക്കും ലഭിക്കുക.

പോസ്റ്റ് പെയ്ഡ്-പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് സവിശേഷമായ അനുഭവങ്ങള്‍ ലഭ്യമാക്കുന്നതും തങ്ങളുടെ വോഡഫോണ്‍ അക്കൗണ്ട് വിരല്‍ത്തുമ്പില്‍ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ അവസരം നല്‍കുന്നതുമായ ആപ്പാണ് മൈ വോഡഫോണ്‍ ആപ്പ്. ഓരോ ഉപഭോക്താവിനും തങ്ങളുടെ പദ്ധതിയെക്കുറിച്ച് തല്‍സമയം വിവരങ്ങള്‍ നല്‍കുന്നതും വിവിധ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നതും ഇതിന്റെ സവിശേഷതകളില്‍ പെടുന്നു. ബില്‍ അടക്കലുകളും റീച്ചാര്‍ജുകളും പുതിയ സേവനങ്ങള്‍ക്കായി വരിക്കാരാകുന്നതും എം.എന്‍.പി. അപേക്ഷകള്‍ നല്‍കുന്നതുമെല്ലാം ഇതില്‍ സാധ്യമാകും. കഴിഞ്ഞ കാലത്തെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച പദ്ധതികളും മറ്റും തെരഞ്ഞെടുക്കാനും ഇതിലൂടെ കഴിയും.

Comments

comments

Categories: Branding